വ്യവസായി അറസ്റ്റില്‍
മുംബൈ: ബാങ്കിനെ കബളിപ്പിച്ച് 764 കോടി രൂപ തട്ടിയെടുത്ത കേസില്‍ വ്യവസായി വിജയ് ഗുപ്ത അറസ്റ്റില്‍ . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വായ്പയെടുത്ത തുക വക മാറ്റി ചെലവഴിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിന്റെയും പേരിലാണ് കേസ്.
സ്റ്റില്‍ റോളിങ് മില്‍ വാങ്ങാനായി വായ്‌പെടുത്ത പണമാണ് വക മാറ്റി ചെലവഴിച്ചത്. ഇഡി അറസ്റ്റ് ചെയ്ത ഇയാളെ ഏപ്രില്‍ രണ്ട് വരെ കസ്റ്റഡിയില്‍ വിട്ടു.