ഗായത്രി വര്‍ഷ
കല്യാണ്‍ : ജനശക്തി ആര്‍ട്‌സ് കല്യാണ്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നാല്പതാം വാര്‍ഷികം ജനുവരി 25-ന് വൈകിട്ട് അഞ്ചിന് കല്യാണ്‍ വെസ്റ്റിലെ 'ഡി' മാര്‍ട്ടിനെതിര്‍വശമുള്ള കെ.സി. ഗാന്ധി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും.
നടി ഗായത്രി വര്‍ഷ മുഖ്യാതിഥിയായിരിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനു മികച്ച സംഭാവനകള്‍ നല്‍കിയ കെയര്‍ നാല് മുംബൈ പ്രസിഡന്‍റ് എം.കെ. നവാസിനെ ആദരിക്കും.
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെകെ എസ് പ്രസിഡന്റ് ടി.എന്‍. ഹരിഹരന് വി.സി.കോരന്‍ സ്മാരക അവാര്‍ഡ് നല്‍കും.