ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് 100 കോടി തട്ടിയെടുത്തു; കെട്ടിട നിര്‍മാതാവിനും ഭാര്യയ്ക്കുമെതിരേ കേസ്
മുംബൈ: വഡാലയില്‍ ഫ്‌ളാറ്റുകള്‍ വാഗ്ദാനം ചെയ്ത് 100 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ക്കെതിരേ പൊലീസ് കേസെടുത്തു. വഡാല സ്‌കൈ പാര്‍പ്പിട സമുച്ചയ പദ്ധതിയുടെ ഭാഗമായി 102 പേരില്‍ നിന്നായി 100 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ഭവനനിര്‍മാണ പദ്ധതിക്കായി പണം വാങ്ങിയതിന് ശേഷം തുക വക മാറ്റുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഫ്ളാറ്റുകള്‍ പൂര്‍ത്തിയാക്കി നല്‍കിയുമില്ല.