Mumbai

പ്രൗഢ ഗംഭീരമായി ഹരിവരാസനം ശതാബ്ദി ആഘോഷം

മുംബൈ: ശബരിമല അയ്യപ്പ സേവാ സമാജം (SASS) കൊങ്കൺ മേഖലയുടെ നേതൃത്വത്തിൽ പ്രൗഢ ഗംഭീരമായി ഹരിവരാസനം ശതാബ്ദി ആഘോഷിച്ചു. മുംബൈ മാട്ടുങ്കയിലെ ഷണ്മുഖാനന്ദ ഓഡിറ്റോറിയത്തിൽ ആയിരങ്ങൾ പങ്കെടുത്ത അയ്യപ്പഭക്തസംഗമമായിരുന്നു ആഘോഷത്തിന്‍റെ മുഖ്യ ആകർഷണം.

പ്രത്യേകം തയാറാക്കിയ അയ്യപ്പ മണ്ഡപത്തിൽ ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയർമാൻ ടി.ബി.ശേഖർ, ദേശീയ ജനറൽ സെക്രട്ടറി ഇറോഡ് രാജൻ, ദേശീയ ട്രഷറർ പ്രകാശ് . ജി.പൈ , ദേശീയ സെക്രട്ടറി മുത്തു കൃഷ്ണൻ , അന്നദാനം കമ്മറ്റി ദേശീയ ചെയർമാൻ കൃഷ്ണപ്പാജി , പശ്ചിമ മദ്ധ്യ മേഖലാ പ്രസിഡണ്ട് മുരുകൻ. ആർ. ശെൽവൻ , പശ്ചിമ മദ്ധ്യമേഖല ഓർഗനൈസിംഗ് സെക്രട്ടറി നന്ദകുമാർ നായർ , കൊങ്കൺ പ്രാന്ത് പ്രസിഡണ്ട് സുരേഷ് നായർ , കൊങ്കൺ പ്രാന്ത് ജന: സെക്രട്ടറി ഗിരീഷ് നായർ,കൊങ്കൺ പ്രാന്ത് ട്രഷറർ ശശാങ്ക് ഷാ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയതോടെ അയ്യപ്പഭക്തസംഗമത്തിന് സമാരംഭമായി.

പ്രശസ്ത ഗായകൻ വീരമണി രാജുവിനോടൊപ്പം രാജ്യത്തെ കലാ സാംസ്കാരിക നായകരും സംസ്ഥാന ഭരണ രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.ടി എസ് രാധാകൃഷ്ണൻ വീരമണി രാജു പ്രശാന്ത് വർമ്മ ഞെരളത്ത് ഹരിഗോവിന്ദൻ എന്നിവർ നടത്തിയ നാദാർച്ചനയ്ക്ക് പുറമേ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗത്ഭരുടെ സാന്നിധ്യവും ചടങ്ങിന്‍റെ മാറ്റ് കൂട്ടി.

പ്രകാശ് ജി. പൈ (SASS നാഷണൽ ട്രസ്റ്റി & നാഷണൽ ട്രഷറർ) , മുരുകൻ ശെൽവൻ ( SASS പശ്ചിമ മേഖലാ അദ്ധ്യക്ഷൻ )ഗിരീഷ് നായർ (SASS കൊങ്കൺ മേഖലാ ജന. സെക്രട്ടറി )മീഡിയ കോ - ഓർഡിനേറ്റും അയ്യപ്പസേവാസമാജം കൊങ്കൺ മേഖലാ സെക്രട്ടറിയുമായ ശ്രീകുമാർ മാവേലിക്കര എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി അരങ്ങേറിയത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു