Chandrashekhar Bawankule 
Mumbai

ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ വസായിൽ

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജനസമ്പർക്കം, വിവിധ പരിപാടികളിൽ പങ്കെടുക്കും

MV Desk

മുംബൈ: ബിജെപി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ വെള്ളിയാഴ്ച വസായിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷൻമാർ നടത്തുന്ന ജനസമ്പർക്ക സന്ദർശനത്തിന്‍റെ ഭാഗമായിട്ടാണ് പാൽഘർ നിയോജകമണ്ഡലത്തിൽപ്പെട്ട വസായിൽ ചന്ദ്രശേഖർ ബവൻകുലെ എത്തുന്നത്.

വൈകുന്നേരം 4 മണിക്ക് വസായ് റോഡ് വെസ്റ്റിലെ വൈ എം സി എ ഹാളിൽ വച്ച് സംസ്ഥാന അധ്യക്ഷൻ പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട ഭാരവാഹികളുടെ യോഗം നടക്കും. 5 മണിക്ക് അമ്പാടി നാക്കയിൽ നിന്നും ആനന്ദ് നഗറിലെ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്‌ സമീപം വരെ ജനസമ്പർക്ക പദയാത്ര സംസ്ഥാന അദ്ധ്യക്ഷൻ നടത്തും. തുടർന്ന് സമാപന സമ്മേളനവും നടക്കുമെന്ന് ബി ജെ പി ജില്ലാ ഉപാധ്യക്ഷൻ കെ.ബി ഉത്തംകുമാർ അറിയിച്ചു

ന്യൂഇയർ ആഘോഷത്തിനിടെ സ്വിറ്റ്സർലണ്ടിലെ ബാറിൽ സ്ഫോടനം; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

ഹിമാചലിൽ പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം; പരിഭ്രാന്തരായി നാട്ടുകാർ

"ഇന്ത‍്യക്കു വേണ്ടി എല്ലാ ഫോർമാറ്റിലും കളിക്കാൻ സർഫറാസ് യോഗ‍്യൻ"; പിന്തുണയുമായി മുൻ ഇന്ത‍്യൻ താരം

ശബരിമല സ്വർണക്കൊള്ള: പ്രഭാമണ്ഡലത്തിലെയും ശിവ, വ‍്യാളി രൂപങ്ങളിലെയും സ്വർണം നഷ്ടപ്പെട്ടെന്ന് എസ്ഐടി

ഡയാലിസിസിന് വിധേയരായ രണ്ടു രോഗികൾ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി ബന്ധുക്കൾ