ജോലി ചെയ്ത ഫാക്ടറി മയക്കുമരുന്ന് നിര്‍മാണ ശാലയാക്കി
മുംബൈ: ജോലിചെയ്യുന്ന ഫാക്ടറിയില്‍ മയക്കുമരുന്ന് നിര്‍മിച്ച സംഭവത്തില്‍ കെമിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. കെമിസ്ട്രി ബിരുദാനന്തരബിരുദധാരിയായ വിജയ് കട്കെ (40) ആണ് പിടിയിലായത്.
പാല്‍ഘര്‍ ജില്ലയിലെ ഭോയ്സറില്‍ ഫാക്ടറിയിലെ ജീവനക്കാരനാണ് ഇയാള്‍. ഫാക്ടറിയില്‍ തൊഴിലാളികളില്ലാതിരിക്കുന്ന വാരാന്ത്യങ്ങളിലായിരുന്നു മയക്കുമരുന്ന് നിര്‍മാണം.
രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ 11.2 ലക്ഷം വിലമതിക്കുന്ന മെഫെഡ്രോണ്‍ പിടിച്ചെടുത്തു.