രാജ് താക്കറെ, ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: പഹല്‍ഗാം ആക്രമണത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറയ്‌ക്കെതിരേ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. രാജ്യം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ നടത്തുന്നത് പ്രതികരണം അര്‍ഹിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് നേരെയാണ് ആക്രമണം നടത്തേണ്ടത്, അല്ലാതെ ആ രാജ്യത്തിനെതിരേ സൈനികാക്രമണം നടത്തുകയല്ല വേണ്ടത് എന്നായിരുന്നു രാജ് താക്കറെയുടെ വിമര്‍ശനം. യുദ്ധസമയത്ത് പ്രധാനമന്ത്രി രാജസ്ഥാനിലും കേരളത്തിലും പോയതിനെയും രാജ് താക്കറെ വിമര്‍ശിച്ചു.
എന്നാല്‍ രാജ് താക്കറെയുടെ വിമര്‍ശനങ്ങള്‍ പ്രതികരണങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഫഡ്‌നാവിസിന്റെ മറുപടി. റഫാല്‍ യുദ്ധവിമാനത്തിന്‍റെ കഴിവിനെ സംശയിച്ച കോണ്‍ഗ്രസിനെതിരേയും ഫഡ് നാവിസ് ആഞ്ഞടിച്ചു.