വടംവലി മത്സരം

 
Mumbai

പന്‍വേല്‍ കേരളീയ കള്‍ച്ചറല്‍ സൊസൈറ്റിയുടെ വടംവലി മത്സരം നവംബര്‍ 30ന്

മത്സരം ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്

Mumbai Correspondent

മുംബൈ: പന്‍വേല്‍ കേരളീയ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പതിനാലാമത് വടം വലി മത്സരം നവംബര്‍ 30ന് ഉച്ചയ്ക്ക് 2 ന് ന്യൂ പന്‍വേല്‍, സെക്ടര്‍ നമ്പര്‍-2 ലെ ശാന്തിനികേതന്‍ സ്‌കൂളിന് അടുത്തുള്ള അംബേ മാതാ മന്ദിറിന് സമീപത്തെ മൈതാനത്ത് നടക്കും.

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് മഹാരാഷ്ട്രയിലെയും, മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്‌കാരിക, സാമുദായിക സംഘടനകളെയും, സ്ഥാപനങ്ങളെയും സംഘടിപ്പിച്ചു കൊണ്ടുള്ള മത്സരത്തിനായി വേദിയൊരുങ്ങുന്നത്. പുരുഷ / വനിതാ വിഭാഗങ്ങളില്‍ 15 വയസു മുതല്‍ 20 വയസ് വരെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും വടംവലി മത്സരത്തില്‍ പങ്കെടുക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ റജിസ്‌ട്രേഷന്‍ ഫീസ് നവംബര്‍ 15 ന് മുന്‍പ് അടച്ച് പങ്കാളിത്തം ഉറപ്പാക്കണമെന്ന് പ്രസിഡന്റ് മനോജ് കുമാര്‍ എം.എസ്സ്. അറിയിച്ചു.പുരുഷ വിഭാഗം ടീമിന് 2000/ രൂപയും വനിതാ ടീമിന് 1500/ രൂപയും, കുട്ടികള്‍ക്ക് 500/ രൂപയുമാണ് റജിസ്ട്രേഷന്‍ ഫീസ്.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ റജിസ്‌ട്രേഷന്‍ ഫീസ് നവംബര്‍ 15 ന് മുന്‍പ് അടച്ച് പങ്കാളിത്തം ഉറപ്പാക്കണമെന്ന് പ്രസിഡന്റ് മനോജ് കുമാര്‍ എം.എസ്സ്. അറിയിച്ചു.പുരുഷ വിഭാഗം ടീമിന് 2000/ രൂപയും വനിതാ ടീമിന് 1500/ രൂപയും, കുട്ടികള്‍ക്ക് 500/ രൂപയുമാണ് റജിസ്ട്രേഷന്‍ ഫീസ്

പിൻവലിച്ച ആർഎസ്എസ് ഗണഗീതത്തിന്‍റെ വിഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ

വേടന് അവാർഡ് നൽകിയത് സർക്കാരിന്‍റെ പ്രത്യുപകാരം; പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്ന് ആർ. ശ്രീലേഖ

'ഡൽഹി ആരോഗ‍്യത്തിന് ഹാനികരം'; പഴയ എക്സ് പോസ്റ്റ് പങ്കുവച്ച് ശശി തരൂർ

വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾ മരിച്ചു

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ ഗണഗീതം: കാവിവത്കരണത്തിന്‍റെ ഭാഗമെന്ന് കെ.സി. വേണുഗോപാൽ എംപി