എസ്. എസ്. മനോജ്

 
Mumbai

കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്; ബി.സി. ഭാർട്ടിയ പ്രസിഡന്‍റ്, പ്രവീൺ ഖണ്ടേൽവാൾ സെക്രട്ടറി ജനറൽ

എസ്. എസ്. മനോജ് വീണ്ടും ദേശീയ സെക്രട്ടറി

Mumbai Correspondent

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വ്യാപാര സംഘടനയായ കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സിന്‍റെ ദേശീയ പ്രസിഡന്‍റായി ബി.സി. ഭാർട്ടിയെയും (നാഗ്പൂർ), ദേശീയ സെക്രട്ടറി ജനറലായി ലോകസഭാംഗം ശ്രീ പ്രവീൺ ഖണ്ടേൽവാളിനേയും ( ഡൽഹി), ദേശീയ ചെയർമാനായി ശ്രീ ബ്രിജ്മോഹൻ അഗർവാളിനെയും (ഒഡീശ) ന്യൂഡൽഹിയിൽ വച്ച് നടന്ന ദേശീയ സമ്മേളനത്തിൽ വച്ച് വീണ്ടും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് സംസ്ഥാന സെക്രട്ടറി ജനറലുമായ ശ്രീ എസ്. എസ്. മനോജിനെ ദേശീയ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ബി.സി. ഭാർട്ടിയ

ശ്രീ പ്രവീൺ ഖണ്ടേൽവാൾ

സംസ്ഥാന പ്രസിഡന്‍റ് ശ്രീ. പി. വെങ്കിട്ടരാമ അയർ ദേശീയ പ്രവർത്തക സമിതിയിൽ തുടരും. സുഭാഷ് അഗർവാലിയ (പശ്ചിമ ബംഗാൾ), കൈലേഷ് ലഖ്യാനി (തെലുങ്കാന), എ. എം. വിക്രം രാജ (തമിഴ്നാട്), എം. ശിവ ശങ്കർ എം.എൽ.എ. (പോണ്ടിച്ചേരി), സീമ സേത്തി (ജയ്പൂർ), പ്രകാശ് ബെയ്ദ് (ആസാം), സുമിത്ത് അഗർവാൾ (ഹരിയാന), മനോജ് കുമാർ ഗോയൽ (രാജസ്ഥാൻ), രമേശ് ചന്ദ്ര ഗുപ്ത (മധ്യപ്രദേശ്), സഞ്ജയ് പട്ടവാരി (ഉത്തർപ്രദേശ്),സംഗീത പട്ടേൽ (മഹാരാഷ്ട്ര), തിലക് രാജ് അറോറ, (ഉത്തർപ്രദേശ്), രമേഷ് ഗാന്ധി (ബിഹാർ), ജിതേന്ദ്ര ഗാന്ധി (ഛത്തീസ്ഗഡ്) സുരേഷ് സ്വന്താലിയ (ഝാർഖണ്ഡ്) ആർ. കെ. ശുക്ല (ഒഡീശ), ശങ്കർ ടാക്കർ (മുംബൈ) എന്നിവരാണ് മറ്റു ദേശീയ ഭാരവാഹികൾ.

മധ‍്യപ്രദേശിൽ നിന്നുള്ള മൂന്ന് രാജ‍്യസഭാ സീറ്റുകളിലേക്ക് ബിജെപിക്ക് എതിരില്ലാതെ ജയം

രാത്രിയോടെ ആക്രമിക്കും; വെനസ്വേലയിലേതു പോലെ ഇറാന്‍റെ എണ്ണ-വാതക നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപിന്‍റെ ഭീഷണി

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗിയെ കാണാതായി; സുരക്ഷാ വീഴ്ച, കേസ്

എസ്എസ്എൽഎസി പുനർമൂല‍്യനിർണയ ഫലം പുറത്ത്

സിപിഎം നേതാവ് എ.എ. റഹീമിന്‍റെ ചിത്രം ഉപയോഗിച്ച് വ‍്യാജ വാർത്ത പ്രചരിപ്പിച്ചു; 2 പേർക്കെതിരേ കേസ്