ഹര്‍ഷവര്‍ധന്‍ സപ്കല്‍

 
Mumbai

മഹാരാഷ്ട്രയില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ്

ക്രൈസ്തവ പ്രതിനിധികളുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ വിവിധ സംഘടനാഭാരവാഹികള്‍ ഉള്‍പ്പെടുന്ന പ്രതിനിധിസംഘം മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഹര്‍ഷവര്‍ധന്‍ സപ്കലിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

മുംബൈ തിലക് ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ എംപിസിസി ജനറല്‍ സെക്രട്ടറി ജോജോ തോമസും പങ്കെടുത്തു. മഹാരാഷ്ട്രയിലെ പുതിയ മതസ്വാതന്ത്ര്യനിയമം, എഫ്‌സിആര്‍എ നിയമനിര്‍മാണം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, വിദ്വേഷപ്രസംഗങ്ങള്‍, ക്രൈസ്തവ സ്ഥാപനങ്ങളുടെ സുരക്ഷ എന്നീ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്.

നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.

എന്നാല്‍, നിയമത്തിന്‍റെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്ത് വ്യക്തികളെയും സ്ഥാപനങ്ങളെയും അനാവശ്യമായി വേട്ടയാടുന്ന സാഹചര്യം ഉണ്ടാകരുതെന്നും പരാതികളില്‍ വസ്തുതാപരമായ അന്വേഷണവും സുതാര്യമായ നടപടിക്രമങ്ങളും ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു; നാല് പേർക്ക് പരുക്ക്

പാക് വ്യോമപാത വിലക്ക്; ബദൽ പാതയ്ക്കായി ചൈനയുമായി ഇന്ത്യ ചർച്ചയിൽ

ദരിദ്രർക്ക് ഹൃദയ പരിശോധന സൗജന്യമാക്കും

ഭീകരതയുമായി സഹകരണം: യുഎസിന് മുന്നറിയിപ്പുമായി ഇന്ത്യ