ശക്തി ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കും: മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം
മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട് ശക്തി ചുഴലിക്കാറ്റ് മഹാരാഷ്ട്രയില്‍ ആഞ്ഞടിച്ചേക്കുമെന്ന് മുന്നറിയിപ്പ്. മുംബൈ, റായ്ഗഡ്, പാല്‍ഘര്‍,സിന്ധുദുര്‍ഗ് തുടങ്ങിയ സ്ഥലങ്ങളിൽ അതീവ ജാഗ്രതാ മുന്നറിയിപ്പുള്ളത്.
വടക്കന്‍ മഹാരാഷ്ട്ര തീരത്ത് മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലും മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.വിദര്‍ഭയിലും മറാഠ്വാഡയുടെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.