ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യ സായാഹ്നം നടത്തി

 
Mumbai

ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യ സായാഹ്നം നടത്തി

എം.ജി. അരുണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു

Mumbai Correspondent

മുംബൈ: ഡോംബിവിലി കേരളീയ സമാജത്തിന്‍റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുരേഷ് വര്‍മ എന്‍റെ കഥയും കാലവും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യാ ടുഡെ മാനേജിങ് എഡിറ്റര്‍ എം.ജി. അരുണ്‍ ചടങ്ങില്‍ അധ‍‍്യക്ഷത വഹിച്ചു.

സുരേഷ് വര്‍മയുടെ അനുഭവങ്ങളുടെ തന്നെ ഒരു അതീത സൃഷ്ടിയാണ് അദ്ദേഹത്തിന്‍റെ ഓരോ കഥകളുമെന്ന് എം.ജി. അരുണ്‍ അഭിപ്രായപ്പെട്ടു. തന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്നു കണ്ടെടുക്കുന്ന കഥാപാത്രങ്ങള്‍ക്ക് സുരേഷ് വര്‍മ പുതുജീവന്‍ പകര്‍ന്ന് പുനര്‍ സൃഷ്ടിക്കുകയാണെന്നും എം.ജി. അരുണ്‍ പറഞ്ഞു.

സെക്രട്ടറി രാജശേഖരന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ജോയ് ഗുരുവായൂര്‍ സന്തോഷ് പല്ലശ്ശന തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"