ഡോംബിവ്‌ലി കേരളീയ സമാജം വജ്രപ്രഭ മഹോത്സവം ഇന്ന് സമാപിക്കും
മുംബൈ: ഡോംബിവ്ലി കേരളീയ സമാജം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'വജ്രപ്രഭ'' മഹോത്സവം ഞായറാഴ്ച സമാപിക്കും. ഞായറാഴ്ച വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ചലച്ചിത്ര നടന്‍ അശോകന്‍ മുഖ്യാതിഥിയായിരിക്കും. ശ്രീകാന്ത് ഷിന്‍ഡെ എം.പി., രവീന്ദ്ര ചവാന്‍, രാജേഷ് മോറെ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. തുടര്‍ന്ന് അന്‍വര്‍ സാദത്ത് നയിക്കുന്ന മ്യൂസിക്കല്‍ കോമഡി നൈറ്റ് അരങ്ങേറും.
പരിപാടിയുടെ ഭാഗമായി വിവിധ ഉല്‍പ്പന്ന പ്രദര്‍ശനങ്ങളും കേരളീയ ഭക്ഷ്യ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഡോംബിവിലിയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പൈതൃകവും പുതുതലമുറയിലേക്ക് പകരുന്ന വേദിയായാണ് ''വജ്രപ്രഭ'' മഹോത്സവം മാറുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രസിഡന്‍റ് ഇ.പി. വാസു, ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയല്‍, ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, ഫിനാന്‍സ് സെക്രട്ടറി ബിനോയ് തോമസ്, എഡ്യൂക്കേഷന്‍ സെക്രട്ടറി ഡോ. ഭാസ്‌കരന്‍ കെ എം, കലാവിഭാഗം സെക്രട്ടറി സുരേഷ്ബാബു കെ കെ , ട്രഷറര്‍ മനോജ് കുമാര്‍ വി ബി എന്നിവരടങ്ങുന്നതാണ് നിലവിലെ ഭരണസമിതി.