ജയകുമാർ ഗോരേ
മുംബൈ: സ്വന്തം ഭർത്താവ് പോലും 100 രൂപ തരാത്ത കാലത്ത് ഫഡ്നാവിസ് സർക്കാർ മാസവേതനമായി 1500 രൂപ നൽകുന്നുണ്ടെന്നും അതു കൊണ്ട് സ്ത്രീകൾ സർക്കാരിന് ആത്മാർഥത കാണിക്കണമെന്നും മഹാരാഷ്ട്ര മന്ത്രി ജയകുമാർ ഗോരേ. തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി ശനിയാഴ്ച സോലാപുർ ജില്ലയിൽ നടത്തിയ റാലിയിലാണ് ജയകുമാറിന്‍റെ വിവാദ പ്രസ്താവന.
മുഖ്യമന്ത്രി മജി ലഡ്കി ബഹിൻ സ്കീം പ്രകാരം ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ പ്രതിമാസം സ്ത്രീകൾക്ക് 1500 രൂപ സ്റ്റൈപ്പൻഡ് ആയി നൽകുന്നുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ ഭർത്താക്കന്മാർ പോലും 100 രൂപ തരില്ല. എന്നാൽ ഫഡ്നാവിസ് ലഡ്കി ബഹിൻ യോജന പ്രകാരം 1500 രൂപ വീതം നൽകുന്നു.
അദ്ദേഹത്തിന് അധികാരമില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണമെത്തുന്നതും അവസാനിക്കുമെന്നും ഗ്രാമവിസകന മന്ത്രി കൂടിയായ ജയകുമാർ കൂട്ടിച്ചേർത്തു.