Mumbai

"എഴുത്തകം" 2023; സാഹിത്യ ശില്പശാല മാർച്ച് 5 ന്

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പതിനൊന്നാമത് സാഹിത്യ ശില്പശാലയായ "എഴുത്തകം " മാർച്ച് 5 ന് ഞായറാഴ്ച്ച നടത്തുന്നു. വസായ് റോഡ് വെസ്റ്റിലുള്ള ബി കെ എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് സാഹിത്യ ശില്പശാല നടക്കുന്നത്.അന്നേദിവസം രാവിലെ 9.30 ന് പ്രശസ്ത സാഹിത്യകാരൻ വി ആർ സുധീഷ് സാഹിത്യ ശില്പശാല ഉത്ഘാടനം ചെയ്യും. നോവലിസ്റ്റും കഥാകൃത്തുമായ സി പി കൃഷ്ണകുമാർ അധ്യക്ഷനായിരിക്കും.

മാധ്യമ പ്രവർത്തകരായ കാട്ടൂർ മുരളി,എൻ.ശ്രീജിത്ത് അഭിലാഷ് ജി നായർ എന്നിവർ ആശംസ പ്രസംഗം നടത്തും. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാർ സ്വാഗതവും ശില്‌പശാല കൺവീനർ രാജേന്ദ്രൻ കുറ്റൂർ നന്ദിയും പറയും. തുടർന്ന് സാഹിത്യ സൃഷ്ടികളുടെ അവതരണം, ചർച്ചകൾ, മുതിർന്ന സാഹിത്യകാരൻമാരെയും മാധ്യമ പ്രതിനിധികളെയും ആദരിക്കൽ എന്നിവ നടക്കും. മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ള സാഹിത്യകാരൻമാരും സാഹിത്യ ആസ്വാദകരും ശില്പശാലയിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

9323528197 

9930627906

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, റെഡ് അലർട്ട് പിൻവലിച്ചു; എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ലൈസന്‍സില്ലാത്ത തോക്കുമായി 2 മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍

കുറ്റിക്കാട്ടൂരിലെ 18 കാരന്‍റെ മരണം: കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

മഴയത്ത് ചുമരിടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഒഴുകി വന്ന തേങ്ങ പിടിക്കാൻ ആറ്റിൽ ചാടിയ വയോധികനെ കാണാതായി