മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

 
Mumbai

മലേഗാവ് വിധിയെ സ്വാഗതം ചെയ്ത് ഫഡ്‌നാവിസ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഹിന്ദുത്വ ഭീകരത എന്നത് കോണ്‍ഗ്രസ് സൃഷ്ടിയെന്ന് സര്‍ക്കാര്‍

Mumbai Correspondent

മുംബൈ: മ‌ലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്വാഗതം ചെയ്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഭീകരത ഒരിക്കലും കാവിയായിരുന്നില്ലെന്നും ഒരിക്കലും അങ്ങനെയാകില്ലെന്നുമായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പ്രതികരണം.

വിധി ഹിന്ദുസമൂഹത്തിന്മേലുള്ള കളങ്കം തുടച്ചുനീക്കിയതായി ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഒരിക്കലും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്ന് ഷിന്‍ഡെ പറഞ്ഞു. ഹിന്ദുഭീകരത എന്ന അസംബന്ധപദം ഉപയോഗിച്ചതിന് കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിച്ചു.

നിരപരാധികളുടെ മരണത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന നിലപാടാണ് ഭരണകക്ഷികയുടേത് എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

ടി20 പരമ്പരയിൽ സഞ്ജുവിന് സാധ്യത കുറയുന്നു

മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു