അവയവങ്ങള്‍ വില്‍പ്പനയ്ക്കു വച്ച കര്‍ഷകൻ

 
Mumbai

സ്വന്തം അവയവങ്ങള്‍ വില്‍പ്പനയ്ക്കു വച്ച് കര്‍ഷകന്‍റെ പ്രതിഷേധം

കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ബോര്‍ഡില്‍ അവയവങ്ങളുടെ വില പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടുന്നതിനിടെ സ്വന്തം അവയവങ്ങള്‍ വില്‍പ്പനയ്ക്ക് വച്ച് കര്‍ഷകന്‍റെ പ്രതിഷേധം.

വിദര്‍ഭ, മറാത്തവാഡമേഖലയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നതിനിടെയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. കടംകയറി നട്ടംതിരിയുന്ന വാഷിമിലെ ഒരു കര്‍ഷകനാണ് തന്‍റെ അവയവങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

സതീഷ് ഇഡോലെ എന്ന കര്‍ഷകന്‍ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ബോര്‍ഡില്‍ അവയവങ്ങളുടെ വില പ്രദര്‍ശിപ്പിച്ച് വാഷിമിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ നടക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ ആൾ, ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനെതിരേ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിടുന്നതിന് മുന്‍പേയാണ് അവയവങ്ങള്‍ വില്‍പ്പനയ്ക്ക് വച്ച് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.

'കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റ്'; കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ

ഇക്വഡോറിനെ പൂട്ടി എലോയ് റൂം; കുറസാവോയ്ക്ക് ആദ്യ ലോകകപ്പ് പോയിന്‍റ്

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

പകരക്കാരൻ ഇരട്ട ഗോൾ; ഐവറി കോസ്റ്റിനെ വീഴ്ത്തി ജർമനി നോക്കൗട്ടിൽ

ഇഡി ഉദ്യോഗസ്ഥർക്കെതിരേ പാർട്ടി പ്രവർത്തക​ർ ആക്രമണം ന​ട​ത്താ​ൻ പാടില്ലാ​യി​രു​ന്നു; എം.വി. ഗോവിന്ദൻ