Representative image 
Mumbai

സി എസ് ടി സ്റ്റേഷനിൽ ലോക്കൽ ട്രെയിനിൽ തീ പിടിത്തം; ആളപായമില്ല

മസ്ജിദിനും സിഎസ്എംടിക്കും ഇടയിൽ ട്രെയിനിന്‍റെ മേൽക്കൂരയിൽ തുണികൊണ്ടുള്ള ബാനർ വീണതിനെ തുടർന്നാണ് തീ പിടിത്തമുണ്ടായത്

നീതു ചന്ദ്രൻ

മുംബൈ: സി എസ് ടി സ്റ്റേഷനിൽ ലോക്കൽ ട്രെയിനിലുണ്ടായ തീ പിടിത്തം പരിഭ്രാന്തി പരത്തി. അപകടത്തിൽ ആർക്കും പരുക്കില്ല. ഉച്ചയോടെയാണ് CSMT പ്ലാറ്റ്‌ഫോം 3-ൽ ലോക്കൽ ട്രെയിനിന്‍റെറെ പാന്‍റോഗ്രാഫിൽ ചെറിയ തീ പിടിത്തമുണ്ടായത്. അപകടം മൂലം 20 മിനിറ്റ് ഓളം ട്രെയിനുകൾ വൈകി. എന്നിരുന്നാലും മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ട്രെയിൻ പ്രവർത്തനങ്ങളെ ഇത് ബാധിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.

മസ്ജിദിനും സിഎസ്എംടിക്കും ഇടയിൽ ട്രെയിനിന്‍റെ മേൽക്കൂരയിൽ തുണികൊണ്ടുള്ള ബാനർ വീണതിനെ തുടർന്നാണ് തീ പിടിത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ പറഞ്ഞു.

ഒരു തീപ്പൊരി ചെറിയ തീ പിടിത്തമായി ഉയരുകയായിരുന്നു. പെട്ടെന്ന് തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.‌

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ