ബൈക്ക് ടാക്‌സിക്ക് അനുമതി നല്‍കി സര്‍ക്കാര്‍

 
Mumbai

ഇനി ബൈക്ക് ടാക്സിയിൽ നഗരം ചുറ്റാം

ഇലക്ട്രിക് ബൈക്ക് ടാക്‌സിക്ക് മഹാരാഷ്ട്ര സർക്കാർ അനുമതി നൽകി

Mumbai Correspondent

മുംബൈ: ഇലകട്രിക് ബൈക്ക് ടാക്‌സിയില്‍ ഇനി നഗരം ചുറ്റാം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ചെലവ് കുറഞ്ഞ ടാക്‌സിയെന്ന നിലയിലാണ് സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചത്. ഗതാഗതവകുപ്പ് നേരത്തെ നല്‍കിയ നിര്‍ദേശം മന്ത്രിസഭയോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. ഇലക്ട്രിക് ബൈക്ക് ടാക്‌സിയില്‍ 15 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം.

മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി കൂടിയാണിത്. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാകും ആദ്യം പദ്ധതി നടപ്പാക്കുക. ഇരുപതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഇതിനുള്ള പെര്‍മിറ്റ് നല്‍കുക.

മുംബൈയില്‍ മാത്രം പതിനായിരം പേര്‍ക്ക് ഇതിലൂടെ പുതിയ തൊഴിലവസരം നല്‍കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. സ്ത്രീ യാത്രക്കാര്‍ക്ക് സ്ത്രീകളെ ഡ്രൈവര്‍മാരായി ലഭിക്കുകയും ചെയ്യും. നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളും ഉടന്‍ ഉണ്ടാകും.

ബെംഗളുരൂ, ചെന്നൈ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ഇത്തരം ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുചക്രവാഹനം സര്‍ക്കാര്‍ വക പതിനായിരം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി