Mumbai

ലോക്കൽ ട്രെയിനുകളിലെ സ്ത്രീസുരക്ഷ: ജിആർപി ഓൺലൈൻ സർവേ ആരംഭിച്ചു

മാർച്ച് 1 മുതൽ 31 വരെയാണ് ഓൺലൈൻ സർവേ നടത്തപെടുന്നത്.

നീതു ചന്ദ്രൻ

മുംബൈ: ലോക്കൽ ട്രെയിനുകളിലെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള ജിആർപി ഓൺലൈൻ സർവേ ആരംഭിച്ചു. ഗവൺമെന്‍റ് റെയിൽവേ പോലീസ് (ജിആർപി) മാർച്ച് 1 മുതൽ 31 വരെയാണ് ഓൺലൈൻ സർവേ നടത്തപെടുന്നത്.സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായും എന്തെല്ലാം മറ്റു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് എന്നറിയാൻ കൂടിയാണ് ജിആർപി സർവ്വേ നടത്തുന്നത്. സ്ത്രീകളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിലൂടെ,യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഭാവിയിലെ സുരക്ഷാ നയങ്ങളും രീതികളും രൂപപ്പെടുത്തുന്നതിൽ യാത്രക്കാർ നിർണായക പങ്ക് വഹിക്കാൻ സാധിക്കും ,"ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സുരക്ഷ വർദ്ധിപ്പിക്കുന്നതിന് നിർണായകമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന 21 ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുന്നു.

രാത്രി 10 മണിക്ക് ശേഷം,ലേഡീസ് കംപാർട്ട്‌മെന്‍റുകളുടെ സുരക്ഷിതത്വമാണ് പ്രധാന വെല്ലുവിളി യായി പലരും കണക്കാക്കുന്നത്.തിരക്കില്ലാത്ത സമയങ്ങളിൽ യാത്ര ചെയ്യുന്ന പല സ്ത്രീകളും ഈ ആശങ്ക പങ്ക് വെക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കൂടാതെ, രാത്രി 9 മണിക്ക് ശേഷം റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും ലോക്കൽ ട്രെയിനുകളിലും യൂണിഫോം ധരിച്ച പോലീസുകാരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും നിലവിലെ സുരക്ഷാ നടപടികളുടെ ഫലപ്രാപ്തി വിലയിരുത്താൻ ലക്ഷ്യമിടുന്നു.

കഴിഞ്ഞ ആറ് മാസത്തെ കുറ്റകൃത്യങ്ങളുടെയോ സംഭവങ്ങളുടെയോ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും സർവേ സൂചിപ്പിക്കുന്നു.

ലൈംഗിക അതിക്രമ കേസ്; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

ഡോക്റ്ററുടെ കാല് വെട്ടണമെന്ന് ആഹ്വാനം; ഷാജൻ സ്കറിയക്കെതിരേ കേസ്

അർദ്ധനഗ്നരായ സ്ത്രീകൾക്കൊപ്പം നീന്തിത്തുടിക്കുന്ന ബിൽ ക്ലിന്‍റൺ; 'എപ്സ്റ്റീൻ ഫയൽസ്' പുറത്ത്

കോഴിക്കോട്ട് ആറു വയസുകാരനെ കഴുത്തുഞെരിച്ച് കൊന്നു; അമ്മ അറസ്റ്റിൽ

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ മരിച്ചു