മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത

 
Mumbai

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത

ചൊവ്വാഴ്ച രാവിലെ വരെ റായ്ഗഡ് ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബൈ: മുംബൈയിൽ ഞായറാഴ്ച കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്‍റെ മുന്നിയിപ്പ്. ഞായറാഴ്ച (സെപ്റ്റംബർ 14) മുംബൈയിലെ താപനില 25 ഡിഗ്രീ സെൽഷ്യസ് വരെ കുറയാൻ സാധ്യതയുള്ളതായി ഐഎംഡി മുന്നറിയിപ്പ് നൽകി.

അടുത്ത 7 മണിക്കൂറിൽ കനത്ത മഴയും കടലിൽ ഉയർന്ന തിരമാലയും ഉണ്ടാകാൻ സാധ്യതയുള്ളതായി ബിഎംസി തീരദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാവിലെ വരെ റായ്ഗഡ് ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത ആഴ്ചയിൽ മുംബൈയിൽ മഴ തുടർന്നേക്കും. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് കനത്ത മഴയ്ക്ക സാധ്യത. തുടർന്നുള്ള ദിവസങ്ങളിൽ ശക്തി കുറഞ്ഞ മഴ പെയ്തേക്കും. റോഡിൽ വെള്ളക്കെട്ടുണ്ടാകാനും ഗതാഗതം സ്തംഭിക്കാനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സഹപാഠികൾ കൺപോളകളിൽ പശ തേച്ച് ഒട്ടിച്ചു; 8 വിദ്യാർഥികൾ ആശുപത്രിയിൽ

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു; ആളപായമില്ല

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി