മിസിങ് ലിങ്ക് റോഡ് മേയ് ഒന്നിന് തുറക്കും

 
Mumbai

മിസിങ് ലിങ്ക് റോഡ് മേയ് ഒന്നിന് തുറക്കും

ലോകത്തിലെ ഏറ്റവും വീതിയേറിയ തുരങ്കപാതയിലൊന്ന്

Mumbai Correspondent

മുംബൈ : പുണെ- മുംബൈ എക്‌സ്പ്രസ് പാതയിലെ യാത്രയുടെ ദൈര്‍ഘ്യം കുറയ്ക്കുന്ന മിസിങ് ലിങ്ക് റോഡ് പാതയുടെ നിര്‍മാണം പൂര്‍ത്തിയായി. ലോകത്തിലെ ഏറ്റവും വീതിയേറിയ തുരങ്കപാതയിലൊന്നാണിത്. മഹാരാഷ്ട്ര ദിനമായ മേയ് ഒന്നിനു പാത യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കും, ലിങ്ക് റോഡ് പൂര്‍ത്തിയാകുന്നതോടെ യാത്രാസമയത്തില്‍ 30 മിനിറ്റ് കുറയും.

ഖോപോളിക്കും കുസ്ഗാവിനും ഇടയിലാണ് ലിങ്ക് റോഡ്. നിലവില്‍ വളഞ്ഞുചുറ്റി പോകുന്ന 19.8 കിലോമീറ്റര്‍ യാത്ര 13 കിലോമീറ്റര്‍ ആയി കുറയും.8.9 കിലോമീറ്ററും 1.75 കിലോമീറ്ററും ദൈര്‍ഘ്യമുള്ള 2 തുരങ്കങ്ങള്‍ പദ്ധതിയുടെ സവിശേഷതയാണ്. ഇവയ്ക്ക് 23 മീറ്ററിലധികം വീതിയുണ്ട്.

770 മീറ്ററും 660 മീറ്ററും ദൈര്‍ഘ്യത്തില്‍ കേബിളില്‍ ബന്ധിപ്പിച്ചുള്ള പാലങ്ങളാണു മറ്റൊരു പ്രത്യേകത. ഖണ്ഡാല താഴ്വാരത്തു നിന്നു 100 മീറ്റര്‍ ഉയരത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 6,600 കോടി രൂപയാണു നിര്‍മാണച്ചെലവ്.

"ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും"; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല

എബോള: ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റി വച്ചു

കനത്ത മഴ; കോഴിക്കോട് താത്കാലിക പാലം ഒലിച്ചു പോയി

ചെന്നിത്തലയും പിഷാരടിയും ഇംഗ്ലിഷിൽ, അഷറഫ് കന്നഡയിൽ; സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ

"അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട"; കാസർഗോഡ് സ്കൂളുകളിൽ വിലക്ക്