കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മുംബൈ: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കല്യാണ്‍ വെസ്റ്റില്‍ കെട്ടിടത്തിന്റെ 19-ാം നിലയില്‍ നിന്ന് ചാടി ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. പഠനത്തിലെ മോശം പ്രകടനത്തിലും കുറഞ്ഞ മാര്‍ക്കിലും മനം നൊന്താണ് ജീവനൊടുക്കിയത്
അമ്മ, മുത്തശ്ശി, സഹോദരി എന്നിവര്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പതിവായി പഠിച്ചിട്ടും സ്‌കോറുകള്‍ മെച്ചപ്പെടുത്താന്‍ കഴിയാത്തതിനാല്‍ പെണ്‍കുട്ടി കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ദീപാവലിക്ക് മുമ്പുള്ള പരീക്ഷകളില്‍ ലഭിച്ച കുറഞ്ഞ മാര്‍ക്ക്, പഠനത്തില്‍ പുരോഗതി കൈവരിക്കാന്‍ അധ്യാപകരില്‍ നിന്നുള്ള നിരന്തരമായ ഉപദേശങ്ങള്‍ എന്നിവ മാനസിക സമ്മര്‍ദ്ദം കൂട്ടിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഫ്‌ലാറ്റിന്റെ ജനാലയില്‍ നിന്ന് ചാടിയ പെണ്‍കുട്ടി താഴെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തില്‍ ഇടിച്ചു വീഴുകയായിരുന്നു. കൗമാരക്കാരിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്നെ മരണം സംഭവിച്ചിരുന്നു.