Mumbai

ഇന്ത്യാ സഖ്യത്തിൻ്റെ യോഗം ഈ മാസം അവസാനം മുംബൈയിൽ: അവലോകനം ചെയ്‌ത് എം‌വി‌എ നേതാക്കൾ

കഴിഞ്ഞ ദിവസം വക്കോലയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ചായിരുന്നു ഈ മാസം അവസാനം മുംബൈയിൽ നടക്കുന്ന മഹാ പ്രതിപക്ഷ സഘ്യമായ 'ഇന്ത്യയുടെ' യോഗത്തിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്തത്.

മുംബൈ: മഹാരാഷ്ട്രയിലെ എം‌വി‌എ നേതാക്കൾ ഇന്ത്യ സഘ്യ യോഗത്തിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. കഴിഞ്ഞ ദിവസം വക്കോലയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ചായിരുന്നു ഈ മാസം അവസാനം മുംബൈയിൽ നടക്കുന്ന മഹാ പ്രതിപക്ഷ സഘ്യമായ 'ഇന്ത്യയുടെ' യോഗത്തിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്തത്.

എംപിസിസി അധ്യക്ഷൻ നാനാ പട്ടോലെ, മുൻ മുഖ്യമന്ത്രി അശോക് ചവാൻ, എംപിസിസി വർക്കിങ് പ്രസിഡന്റ് നസീം ഖാൻ, എംആർസിസി ചീഫ് വർഷ ഗെയ്‌ക്‌വാദ്, എഐസിസി സെക്രട്ടറി പൃഥ്വിരാജ് സാത്തേ, മുൻ എംപി സഞ്ജയ് നിരുപം, ശിവസേന (യുബിടി) വക്താവ് സഞ്ജയ് റൗത്ത്, എംപി അനിൽ ദേശായി, എൻസിപിയുടെ നരേന്ദ്ര വർമ എന്നിവർ പങ്കെടുത്തു.

ഓഗസ്റ്റ് 31, സെപ്തംബർ 1 തീയതികളിൽ നടക്കുന്ന ഇന്ത്യാ സഘ്യത്തിന്റെ മീറ്റിംഗിന്‍റെ ഒരുക്കങ്ങൾ നേതാക്കൾ അവലോകനം ചെയ്യുകയും ഒരുക്കങ്ങളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു