ഏക്നാഥ് ഷിന്‍ഡെ

 
Mumbai

ശിവസേന ഷിന്‍ഡെ വിഭാഗം അസ്വസ്ഥര്‍; ബിജെപി ഒതുക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപണം

മന്ത്രിമാര്‍ കാബിനറ്റ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത് ആശങ്കാജനകമെന്ന് സുപ്രിയ സുലെ

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സഖ്യകക്ഷിയായ ശിവസേനയിലെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെ ഒരു വിഭാഗം നേതാക്കള്‍ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായും സൂചനകളുണ്ട്. ശിവസേന നേതാക്കളെ ബി.ജെ.പി കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നു എന്നാരോപിച്ചാണ് മന്ത്രിമാര്‍ യോഗം ബഹിഷ്‌കരിച്ചത്.

അതിനിടെ, പ്രതിപക്ഷ പാര്‍ട്ടിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍ വിഭാഗം) എം.പി സുപ്രിയ സുലെ വിഷയത്തില്‍ പ്രതികരിച്ചു. 'ഇതൊരു ആഭ്യന്തര സര്‍ക്കാര്‍ വിഷയമാകും. ആറു മന്ത്രിമാര്‍ കാബിനറ്റില്‍ ഉണ്ടായിരുന്നിട്ടും യോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നത് ആശങ്കാജനകമാണ്... നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള സമയത്ത് മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നു. അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്നത് വ്യക്തമാണ്. മഹാരാഷ്ട്ര ഇതിന്‍റെ പേരില്‍ ബുദ്ധിമുട്ടുകയാണ്, അത് സങ്കടകരമാണെന്നും സുപ്രിയ സുലെ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കാബിനറ്റ് യോഗത്തില്‍ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ മാത്രമാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പങ്കെടുത്ത ഏക പ്രതിനിധി. മറ്റ് പ്രമുഖ ശിവസേന മന്ത്രിമാര്‍ വിട്ടുനിന്നു. വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതിലെ അതൃപ്തിയാണ് കൂട്ട ഒഴിഞ്ഞുമാറ്റത്തിന് പിന്നിലെ പ്രധാന കാരണം.

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാർ അറസ്റ്റിൽ

സ്കൂളിൽ വാതക ചോർച്ച; 16 കുട്ടികൾ ബോധരഹിതരായി

മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനം; കന്യാസ്ത്രീക്കെതിരേ പരാതിയുമായി അഭിഭാഷകൻ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ്; ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വാദം കേൾക്കും

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകളും ബാനറുകളും നീക്കണമെന്ന് ഹൈക്കോടതി