അതിരൂപതായായി ഉയര്‍ത്തിയ കല്യാണിന്റെ ആദ്യ ആര്‍ച്ച് ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സ്ഥാനമേറ്റു.
മുംബൈ: കല്യാണ്‍ രൂപത എപ്പോഴും തന്‍റെ ഹൃദയത്തിലുണ്ടായിരിക്കുമെന്ന് മാര്‍ തോമസ് ഇലവനാല്‍. താന്‍ കല്യാണ്‍ രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റപ്പോള്‍ വിശ്വാസി സമൂഹത്തോട് പറഞ്ഞ കാര്യം ഈ രൂപതയെ താന്‍ ഹൃദയത്തില്‍ ഏറ്റെടുക്കുന്നെന്നാണ്. കഴിഞ്ഞ 29 വര്‍ഷം ഈ രൂപതയെ താന്‍ ഹൃദയത്തിലേറ്റിയിരുന്നു.
വിശ്രമത്തിനായി കേരളത്തിലേക്ക് മടങ്ങുമ്പോഴും ഈ രൂപതയെ മറക്കാനാവില്ല. തന്‍റെ പ്രാര്‍ഥന എല്ലായ്പ്പോഴും ഈ രൂപതയോടും അതിലെ വിശ്വാസികളോടുംകൂടെ ഉണ്ടായിരിക്കുമെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
അതിരൂപതയായി ഉയര്‍ത്തിയ കല്യാണിന്റെ ആദ്യ ആര്‍ച്ച് ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സ്ഥാനമേറ്റു.
പൊതുസമ്മേളനത്തില്‍ ബോംബെ ആര്‍ച്ച് ബിഷപ് ജോണ്‍ റോഡ്രിഗ്‌സ്, നാഗ്പുര്‍ ആര്‍ച്ച് ബിഷപ് ഏലിയാസ് ഗോണ്‍സാല്‍വസ്, കല്യാണ്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെകട്ടറി ഡോ. ജോസഫ് കണിയാംപ്ലായ്ക്കല്‍, മോണ്‍. സിറിയക് കുമ്പാട്ട്, ഫിനാന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വട്ടമ്മറ്റം എന്നിവര്‍ പ്രസംഗിച്ചു.