കർക്കടക വാവുബലി: ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക് 
Mumbai

കർക്കടക വാവുബലി: ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

മുംബൈയുടെ വിവിധ ഭാഗങ്ങളിൽനിന്നും നവിമുംബയിൽ നിന്നുമായി പുലർച്ചെ മുതൽ തന്നെ ഇവിടേയ്ക്ക് ഭക്തജനങ്ങൾ ബലി തർപ്പണത്തിനെത്തി

നവിമുംബൈ: കർക്കിടക വാവിനോടനുബന്ധിച്ച് ശ്രീ നാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നെരൂൾ ഗുരുദേവഗിരിയിൽ നടന്ന ബലിതർപ്പണത്തിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽനിന്നും നവിമുംബയിൽ നിന്നുമായി പുലർച്ചെ മുതൽ തന്നെ ഇവിടേയ്ക്ക് ഭക്തജനങ്ങൾ എത്തിതുടങ്ങിയിരുന്നു.

രണ്ടായിരത്തിലേറെ പേർ ഇവിടെയെത്തി ബലിതർപ്പണം ചെയ്തതായി സമിതി ഭാരവാഹികൾ അറിയിച്ചു.കുളിച്ച് ഈറനായി ഗൃഹാതുരസ്മരണകളോടെ ഗുരുദേവഗിരിയുടെ പൂമുഖത്ത് നിരയായിരുന്നു നാക്കിലയിൽ ബലിപിണ്ടവും കറുകയും തുളസിയും ചേർത്തുവച്ചു ആചാര്യൻ ചൊല്ലിക്കൊടുത്ത മന്ത്രങ്ങളുരുവിട്ടുകൊണ്ട് ബലിതർപ്പണം നിർവഹിച്ച് മണ്മറഞ്ഞ പിത്രുക്കളെ സ്മരിച്ചു. ബലിതർപ്പണത്തിനുശേഷം തിലഹവനവും ഉണ്ടായിരുന്നു.നാളെയും ബലിതർപ്പണം ചെയ്യുന്നതിനുള്ള സൗകര്യം ഗുരുദേവഗിരിയിൽ ഉണ്ട്. രാവിലെ 7 .30 നു ആരംഭിക്കും.

ശ്രീനാരായണ മന്ദിരസമിതിയുടെ വീരാർ, സാക്കിനാക്ക, മീരാറോഡ്‌ താനെ ഗുരുസെന്ററുകളിലും ബലിയിടൽ ചടങ്ങ് നടന്നു. ഇവിടെയും ധാരാളം പേർ ബലിയിട്ടു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി