പ്രേംകുമാര്‍
നവിമുംബൈ: ഖോപ്പര്‍കര്‍ണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ 33മത് വാര്‍ഷികം നവംബര്‍ 30 ഞായറാഴ്ച വൈകിട്ട് 6ന് വാഷി സിഡ്‌കോ എക്‌സിബിഷന്‍ സെന്‍ററില്‍ നടത്തും.
മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടന്‍ പ്രേംകുമാര്‍ (കേരള സര്‍ക്കാര്‍ ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാന്‍) മുഖ്യാതിഥിയായിരിക്കും.
ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 വിജയി ജോബി ജോണും, ഐഡിയ സ്റ്റാര്‍ സിംഗര്‍ 8 റണ്ണര്‍ അപ്പ് ഗായിക കൃതികയും സീരിയല്‍ നടിയും ബിഗ് ബോസ് സീസണ്‍ 2 താരവും ഗായികയുമായ മനീഷ റാണിയും ഗായകന്‍ ഐസക്കും അണിനിരക്കുന്ന ഗാനസന്ധ്യയും സമാജം അംഗങ്ങള്‍ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും അരങ്ങേറും.