ശ്രദ്ധേയമായി മുംബൈയിലെ കേരള ടൂറിസം പാർട്ണർഷിപ്പ് മീറ്റ് 2024  
Mumbai

ശ്രദ്ധേയമായി മുംബൈയിലെ കേരള ടൂറിസം പാർട്ണർഷിപ്പ് മീറ്റ് 2024

വരാനിരിക്കുന്ന അവധിക്കാലത്തിന് മുന്നോടിയായാണ് ഈ മീറ്റിംഗ് സംഘടിപ്പിച്ചത്

മുംബൈ: കേരളത്തിന്‍റെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് പങ്കാളികളുമായി ബന്ധപ്പെടുന്നതിനും അവരുടെ പങ്ക് സുഗമമാക്കുന്നതിനുമായി കഴിഞ്ഞ ദിവസം കേരള ടൂറിസം മുംബൈയിൽ ബി2ബി മീറ്റിംഗ് സംഘടിപ്പിച്ചു. വരാനിരിക്കുന്ന അവധിക്കാലത്തിന് മുന്നോടിയായാണ് ഈ മീറ്റിംഗ് സംഘടിപ്പിച്ചത്. ആയുർവേദ ഹെൽത്ത് കെയർ ബ്രാൻഡുകൾ മുതൽ ഹോട്ടലുകൾ വരെ, കൈരളി - ദി ആയുർവേദിക് ഹീലിംഗ് വില്ലേജ്, റമദ ബൈ വിന്ദം ആലപ്പി, സ്‌പൈസ്‌ലാൻഡ് ഹോളിഡേയ്‌സ് എന്നിവയുൾപ്പെടെ 50 ബ്രാൻഡുകൾ സമ്മേളനത്തിൽ പങ്കെടുത്തു. കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ (പ്ലാനിംഗ്) അശ്വിൻ പി കുമാർ ഐഎഎസ് ചടങ്ങ് ഉൽഘാടനം ചെയ്തു.

"2026-ഓടെ 14 ലക്ഷം വിദേശ സന്ദർശകരെ മറികടക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇതിനകം തന്നെ റെക്കോർഡ് കുതിച്ചുചാട്ടം ഉണ്ടായെന്നും" മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ആദ്യ പാദത്തിൽ (ജനുവരി-മാർച്ച്) കേരളം 50,37,307 ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിച്ചു, കഴിഞ്ഞ വർഷങ്ങളിലെ ഇതേ കാലയളവിൽ ഇത് 49,36,274 സന്ദർശകരായിരുന്നു ഇത് 2.05 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

കൊവിഡ്-19 പാൻഡെമിക്കിന് ശേഷം കേരളത്തിലെ ടൂറിസം,പല പ്രധാന സ്ഥലങ്ങൾക്കും സമാനമായി, ഇടിഞ്ഞതായി അദ്ദേഹം പറഞ്ഞു. കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ, 24 വർഷത്തിനിടെ ആഭ്യന്തര, മൊത്തം വിനോദസഞ്ചാരികളുടെ വരവിൽ സംസ്ഥാനം ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത് 2019-ലാണ്,അതിന്‍റെ എണ്ണം 1,95,74,004 ആയിരുന്നു. വിദേശത്ത് നിന്ന് 89,771 സന്ദർശകർ എത്തിയതായും ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്