Mumbai

ഖാർഖോപാർ -ഉറാൻ പദ്ധതിയുടെ നിർമാണം അവസാന ഘട്ടത്തിൽ; ഈ മാസം അവസാനത്തോടെ പാത തുറക്കുമെന്ന് റിപ്പോർട്ടുകൾ

നെരൂൾ- ബേലാപൂരിനും ഖാർകോപ്പറിനും ഇടയിലുള്ള പദ്ധതിയുടെ ആദ്യ ഘട്ടം 2018 നവംബറിൽ യാത്രക്കാർക്കായി തുറന്നുകൊടുത്തു.

മുംബൈ: നെരൂൾ- ബേലാപൂർ- ഉറാൻ പാതയുടെ നിർമ്മാണം അവസാന ഘട്ടംത്തിൽ.ഈ മാസം അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും തീരുമെന്ന് റയിൽവേ വൃത്തങ്ങൾ അറിയിച്ചു.

നെരൂൾ- ബേലാപൂരിനും ഖാർകോപ്പറിനും ഇടയിലുള്ള പദ്ധതിയുടെ ആദ്യ ഘട്ടം 2018 നവംബറിൽ യാത്രക്കാർക്കായി തുറന്നുകൊടുത്തു. നിലവിൽ ഖാർകോപാർ-ഉറാൻ പദ്ധതിയുടെ ജോലി അതിന്റെ അവസാന ഘട്ടത്തിലാണ്.ഈ മാസം അവസനത്തോട് കൂടി ഈ പാത തുറന്നെക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇതോടെ സി എസ് എം ട്ടി യിൽ നിന്നും ഉറാനെ ബന്ധിപ്പിക്കുന്ന പാതകൂടിയായി തീരും ഈ പാത.

റെയിൽവേ സുരക്ഷാ കമ്മീഷണർ (സിആർഎസ്) മാർച്ച് 6 ന് പാത പരിശോധിക്കുമെന്നും പദ്ധതി ജോലികൾ ഉടൻ പൂർത്തിയാക്കുമെന്നും സെൻട്രൽ റെയിൽവേ (സിആർ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവാജി സുതാർ പറഞ്ഞു. പൂർത്തിയാകുമ്പോൾ, ഈ പദ്ധതി ഉറാനെ സിഎസ്എംടിയുമായി ബന്ധിപ്പിക്കും

നിലവിൽ നെരുൾ -ബേലാപൂർ വഴി ഖാർകോപർ വരെ യാത്ര ചെയ്യാൻ കഴിയും, എന്നാൽ അവസാന ഘട്ടം തുറന്നതിന് ശേഷം അവർക്ക് ഉറാൻ വരെ യാത്ര ചെയ്യാം, ”ഉറാൻ വരെയുള്ള ട്രാക്ക് സ്ഥാപിക്കൽ ജോലികൾ പൂർത്തിയായതായി ഒരു മുതിർന്ന സിആർ ഓഫീസർ പറഞ്ഞു. 2022 സെപ്തംബറോടെ ലൈൻ പൂർത്തിയാകുമായിരുന്നെന്നും എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില ഭാഗങ്ങളിൽ ജോലികൾ നടത്താൻ ചില തദ്ദേശ വാസികൾ അനുവദിച്ചിരുന്നില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഉപരാഷ്‌ട്രപതി കൊച്ചിയിൽ; കേരള സന്ദർശനം രണ്ടു ദിവസം | Video

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം

ന്യൂനമർദപാത്തി; കേരളത്തിൽ അഞ്ചു ദിവസത്തേക്ക് മഴ

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്