ജഗദീഷ് തൈവളപ്പില്‍ ഉദ്ധവ് താക്കറെയ്ക്ക് ഒപ്പം
മുംബൈ: ഏഷ്യയിലെ ഏറ്റവുംവലിയ ചേരിപ്രദേശമായ ധാരാവിയില്‍, 185-ാം വാര്‍ഡില്‍നിന്നുള്ള നിലവിലെ കോര്‍പറേറ്ററും ശിവസേന ഉദ്ധവ് വിഭാഗം നേതാവുമായ ജഗദീഷ് തൈവളപ്പില്‍ വീണ്ടും മത്സരിക്കുന്നു. തുടര്‍ച്ചയായി രണ്ടാം തവണയും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജഗദീഷ്.
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഉദ്ധവ് താക്കറെയോടൊപ്പം ഉറച്ചുനിന്ന ജഗദീഷ് തൈവളപ്പില്‍ 30 വര്‍ഷത്തിലേറെയായയി രാഷട്രീയത്തില്‍ സജീവമാണ്. കൊവിഡ് കാലഘട്ടത്തില്‍ ധാരാവിയില്‍ നടത്തിയ വ്യാപകമായ ജനകീയസേവന പ്രവര്‍ത്തനങ്ങളാണ് തിരഞ്ഞെടുപ്പ് ഗോദയിലെ തന്‍റെ ഊര്‍ജമെന്നാണ് ജഗദീഷ് വ്യക്തമാക്കുന്നത്.
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ്. ഉദ്ധവ് താക്കറെയുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാവായും ജഗദീഷ് അറിയപ്പെടുന്നു. കഴിഞ്ഞ 40 വര്‍ഷത്തിലധികമായി മുംബൈയിലാണ് ജഗദീഷ് താമസിക്കുന്നത്.