Mumbai

ജഡായു പാറ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം;കുമ്മനം രാജശേഖരൻ

മുംബെ സന്ദർശനത്തിന്‍റെ സമാപന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

മുംബൈ: ജഡായു പാറ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്‍റെയും പ്രകൃതിയുടെയും ആവശ്യമാണെന്ന് കുമ്മനം രാജശേഖരൻ. ജഡായു പാറ രാമക്ഷേത്രത്തിന്‍റെ 1008 പടികളുടെ നിർമ്മാണത്തിന്‍റെ പ്രചരണാർത്ഥം മുംബയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്‍റെ മുംബയ് സന്ദർശനത്തിന്‍റെ സമാപന സമ്മേളനമാണ്‌ വില്ലേപർലെ സന്യസാശ്രമത്തിൽ ഇന്നലെ നടന്നത്.

"ഇന്ത്യയുടെ രണ്ടു ഭാഗങ്ങളിൽ ഉള്ളവരെ അതായത്‌ ഉത്തരേന്ത്യ മുതൽ തെക്കേ ഇന്ത്യ വരെയുള്ള വരെ ഒന്നിപ്പിക്കാൻ സാധിക്കുന്ന ഒരിടമാണ് ജഡായു പാറ. രാമായണത്തിൽ അതി പ്രാധാന്യമുള്ള ഈ സ്ഥലം നമ്മൾ സംരക്ഷിക്കേണ്ടത് ഇന്നത്തെ ആവശ്യമാണ്. അതിന് എല്ലാവരും മുന്നോട്ട് വരണം. മാത്രമല്ല ജഡായു സ്ത്രീ സുരക്ഷയ്‌ക്ക് വേണ്ടി നിലകൊണ്ടതാണ്. അങ്ങനെ ഒരു സന്ദേശം കൂടി കൊടുക്കാനുണ്ട്, കൂടാതെ മൃഗങ്ങളെ സംരക്ഷിക്കുന്നു. പ്രകൃതിയെയെയും സംരക്ഷിക്കുന്നു.പക്ഷി മൃഗാദികളെയും. അതുകൊണ്ട് തന്നെ ഇത് നിലനിർത്തേണ്ടത് സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്'-അദ്ദേഹം തന്‍റെ പ്രസംഗത്തിൽ പറഞ്ഞു.

സിമി സജീവ് അവതാരകയായ പ്രസ്തുത പരിപാടിയിൽ ഹരിനായർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മഹാരാഷ്ട്ര മന്ത്രി മംഗൽ പ്രഭാത് ലോധ മുഖ്യ അതിഥി ആയിരുന്ന പരിപാടിയിൽ ശ്രീ വിശ്വേശ്വരാനന്ദ ഗിരി സ്വാമികൾ ആശീർവാദ പ്രഭാഷണം നടത്തി.

കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. എം എൽ എ തമിൾ സെൽവം ആശംസയും അറിയിച്ചു. സ്വാമിനാഥൻ സ്വാഗതവും,വിനോദ് പിള്ള നന്ദിയും അറിയിച്ചു. സ്വാമി കൃഷ്ണാനന്ദ സരസ്വതി,പ്രൊഫ വി എൻ രാജശേഖരൻ പിള്ള,എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.ചടങ്ങിൽ രമേശ് കലമ്പൊലി, ഗിരീഷ് നായർ,തുടങ്ങിയ സംഘടന പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്