landslide 
Mumbai

കനത്ത മഴ: മുംബൈ-പുണെ എക്‌സ്പ്രസ് വേയിൽ മണ്ണിടിച്ചിൽ

സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് എക്‌സ്പ്രസ് വേയിൽ ഗതാഗതം തടസപ്പെട്ടു

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ-പുണെ എക്‌സ്പ്രസ് വേയിൽ മണ്ണിടിച്ചിൽ. ഇന്നലെ രാത്രി 10:35 ഓടെയാണ് അദോഷി ഗ്രാമത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് എക്‌സ്പ്രസ് വേയിൽ ഗതാഗതം തടസപ്പെട്ടു.

സ്റ്റേറ്റ് ഹൈവേ പൊലീസും ഖോപോളി പൊലീസും സ്ഥലത്തെത്തി എക്‌സ്പ്രസ് വേ ഗതാഗതം പഴയ പൂനെ-മുംബൈ ഹൈവേയിലേക്ക് തിരിച്ചുവിട്ടു. അതേസമയം, കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ചയും നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴൽ ലഭിക്കുമെന്ന് പ്രവചിച്ചു. നഗരത്തിലെ കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസിലും ആയിരിക്കുമെന്നും അറിയിച്ചു.

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ പാർലമെന്‍റ്

ഗിൽ - സുന്ദർ - ജഡേജ സെഞ്ചുറികൾ; നാലാം ടെസ്റ്റ് ഡ്രോ

പിഎസ്‌സി പരീക്ഷ ഇനി ഏഴു മണിക്ക്

5 ദിവസം കൂടി മഴ; 4 ജില്ലകൾക്ക് യെലോ അലർട്ട്

മലയാളി വിദ്യാർഥി ലണ്ടനിൽ ബൈക്ക് അപകടത്തിൽ മരിച്ചു