മഹാരാഷ്ട്രയില്‍ 16 സീറ്റില്‍ മത്സരിച്ച ലീഗ് നാല് വാര്‍ഡില്‍ വിജയിച്ചു
മുംബൈ: മഹാരാഷ്ട്ര സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്‍റെ ചരിത്രപരമായ തിരിച്ചുവരവ്. മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് നാലുസീറ്റുകളില്‍ വിജയിച്ചു. നാഗ്പുര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് നാല് പേരും വിജയിച്ചത്.
മുസ്ലിംലീഗ് മഹാരാഷ്ട്ര പ്രസിഡന്‍റ് അസ്ലം ഖാന്‍ മുല്ല, മുജ്തബ അന്‍സാരി, രേഖ വിശ്വസ് പാട്ടില്‍, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്.
മുന്‍പ് മഹാരാഷ്ട്രയില്‍ സ്വാധീനം ഉണ്ടായിരുന്നെങ്കിലും ഏറെക്കാലമായി മത്സരരംഗത്ത് ലീഗ് ഇല്ലായിരുന്നു. പാര്‍ട്ടി ശക്തമായി തിരിച്ച് വരുന്നതിന്‍റെ സൂചനയാണ് വിജയം.
എഐഎംഐഎം 121 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു.