മലയാളോത്സവം സമാപനം മാര്‍ച്ച് 15ന്

 
Mumbai

മലയാളോത്സവം സമാപനം മാര്‍ച്ച് 15ന്

കിഷോര്‍ എന്‍.കെ മുഖ്യാതിഥിയാകും

Mumbai Correspondent

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനാലാം മലയാളോത്സവം സമാപനം മാര്‍ച്ച് 15ന് വൈകിട്ട് 4 മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലത്തില്‍ വച്ച് നടത്തുന്നു. പ്രശസ്ത സീരിയല്‍-സിനിമാ നടനും, അവതാരകനും, പ്രഭാഷകനും, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ കിഷോര്‍ എന്‍.കെ മുഖ്യാതിഥിയായിരിക്കും. സമാപനത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പത്ത് മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

ഡിസംബര്‍ 14 ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് നടന്ന കേന്ദ്ര കലോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം സമാപന സമ്മേളനത്തില്‍ നടത്തുന്നതാണ്. ഫെബ്രുവരി 1 ന് നടത്തിയ നാടകോത്സവത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും മലയാള ഭാഷാ പ്രചാരണ സംഘം അഖില മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

അമെരിക്കയ്ക്ക് കനത്ത പ്രഹരം; പശ്ചിമേഷ്യയിലെ മിസൈൽ‌ പ്രതിരോധ റഡാർ സംവിധാനം ഇറാൻ തകർത്തു

ആലപ്പുഴയിൽ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തി

സൗജന്യ ഭവന ‌പദ്ധതിയുടെ ആദ്യഘട്ട താക്കോല്‍ സമര്‍പ്പണം

വി.കുഞ്ഞികൃഷ്ണന്‍റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു; അപകടം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ

നെയ്ച്ചോറും ചിക്കൻ കറിയും മുതൽ അടപ്രഥമൻ വരെ; വന്ദേഭാരത് ട്രെയ്നിൽ പുതിയ മൂന്നു മെനു