Mumbai

സർക്കാർ സ്ഥാപനങ്ങളിലും പരിസരത്തും സൗജന്യ ഷൂട്ടിംഗ് അനുവദിച്ച് മഹാരാഷ്ട്ര

മുംബൈ: ചലച്ചിത്ര വ്യവസായത്തിന്‍റെ ദീർഘകാലമായുള്ള ആവശ്യത്തിന് മഹാരാഷ്ട്ര സർക്കാറിന്‍റെ പച്ച കൊടി. സംസ്ഥാനത്തുടനീളമുള്ള സർക്കാർ പരിസരങ്ങളിൽ സിനിമകളുടെയും ടെലി സീരിയലുകളുടെയും സൗജന്യ ഷൂട്ടിംഗ് അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നതിന് ശേഷം അതീവ സന്തോഷത്തിലാണ് സിനിമാ നിർമ്മാണവുമായി ബന്ധപെട്ടവർ. ഇത്‌ സംബന്ധിച്ച ഉത്തരവ് മാർച്ച് 16 ന് സംസ്ഥാന സർക്കാർ ഇറക്കിയതായി ഇന്ത്യൻ മോഷൻ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (ഐഎംപിപിഎ) പ്രസിഡന്‍റ് അഭയ് സിൻഹ പറഞ്ഞു.

ഇനി മുതൽ സിനിമകൾ, ഡോക്യുമെന്‍ററികൾടെലിസീരിയലുകൾ പരസ്യ ചിത്രീകരണം എന്നിവയ്‌ക്ക് വേണ്ടി സംസ്ഥാനത്ത് എവിടെയും സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ ഭൂമികൾ, പ്രദേശങ്ങൾ, കെട്ടിടങ്ങൾ എന്നിവയിൽ ഷൂട്ടിംഗ് നടത്തുന്നതിന് ഇന്ത്യയിൽ എവിടെ നിന്നും സിനിമാ നിർമ്മാതാക്കൾ ഒരു ഫീസും ഈടാക്കില്ല,'' സിൻഹ പറഞ്ഞു.

എന്നാൽ മുംബൈയിലെ പ്രശസ്തമായ ദാദാസാഹിബ് ഫാൽക്കെ ചിത്രനഗരിക്കും കോലാപൂരിലെ ചിത്രനഗരിക്കും ഈ ഇളവ് ബാധകമല്ല, അവിടെ എല്ലാത്തരം ഷൂട്ടിങ്ങുകൾക്കും പതിവ് നിരക്കുകൾ ബാധകമായിരിക്കും ഇത് മഹാരാഷ്ട്രയെ വലിയ രീതിയിൽ , പരോക്ഷമായി ടൂറിസത്തെയും അനുബന്ധ മേഖലയെയും വളർത്താൻ സഹായിക്കും, ഒപ്പം സംസ്ഥാനത്തിൻ്റെയും ജനങ്ങളുടെയും സംസ്‌കാരത്തിൻ്റെയും മനോഹരമായ സ്ഥലങ്ങളുടെയും പ്രതിച്ഛായ വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും."സിൻഹ പറഞ്ഞു.നേരത്തെ, സർക്കാർ ലൊക്കേഷനുകളിൽ ഒരു ദിവസത്തെ ചിത്രീകരണത്തിന് നിർമ്മാതാക്കൾ കുറഞ്ഞത് 40,000-50,000 രൂപ ചെലവഴിക്കേണ്ടി വന്നിരുന്നു.

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

കാഞ്ഞങ്ങാട് സുരക്ഷാവേലി മറികടന്ന് ട്രാൻഫോമറിൽ കയറിയ 45 കാരൻ ഷോക്കേറ്റ് മരിച്ചു

ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പഞ്ചായത്ത്‌

ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്: ഖാർഗെ

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ