വയനാടിന് മഹാരാഷ്ട്രയുടെ 10 കോടി file
Mumbai

വയനാട് ദുരന്തം: 10 കോടി രൂപ വാഗ്ദാനം ചെയ്‌ത് മഹാരാഷ്ട്ര സർക്കാർ

ശിവസേനയുടെ ഭാഗമായി വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തില്‍ മെഡിക്കൽ സംഘങ്ങളും വീടുകളിലേക്ക് ആവശ്യവസ്തുക്കൾ എത്തിക്കുമെന്നും അറിയിച്ചു.

Ardra Gopakumar

മുംബൈ: വയനാട് ഉരുള്‍പൊട്ടലില്‍ സഹായഹസ്തവുമായി മഹാരാഷ്ട്ര സർക്കാർ. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ മഹാരാഷ്ട്ര പങ്കുചേരുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിനായി 10 കോടി രൂപ നല്‍കുമെന്ന് അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ.

ശിവസേന നേതാവും മലയാളിയുമായ ജയന്ത് നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുകൂടാതെ ശിവസേനയുടെ ഭാഗമായി വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തില്‍ മെഡിക്കൽ സംഘങ്ങളെ അയക്കുമെന്നും, വീടുകളിലേക്ക് ആവശ്യവസ്തുക്കളായ വസ്ത്രങ്ങൾ കമ്പിളി, പുതപ്പ്, ബെഡ്ഷീറ്റ് എന്നിവയും എത്തിക്കുമെന്നും അറിയിച്ചു.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്