Mumbai

താനെയിലെ മലയാളി സ്കൂളിന് തിളക്കമാർന്ന വിജയം

തുടർച്ചയായ പതിനേഴാം തവണയാണ് മികച്ച വിജയം കരസ്ഥമാക്കുന്നത്

Renjith Krishna

താനെ: താനെ വർത്തക് നഗറിൽ മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസ്സോസിയേഷന്റെ(മേവ) ആഭിമുഖ്യത്തിലുള്ള വിദ്യാനികെതൻ ഇംഗ്ലീഷ് സ്കൂളിന് ഇക്കഴിഞ്ഞ എസ് എസ് സി ബോർഡ്‌ പരീക്ഷക്ക് തിളക്കമാർന്ന വിജയം. തുടർച്ചയായ പതിനേഴാം തവണയാണ് മികച്ച വിജയം കരസ്ഥമാക്കുന്നത്.

പരീക്ഷ എഴുതിയ 105 പേർ മികച്ച മാർക്കോടെ പാസായി. ടോപ്പേഴ്സ് ആയ നാലുപേരും പെൺകുട്ടികളാണ്. നികിത ധർമേന്ദ്രകുമാർ യാദവ് 94%ശതമാനം മാർക്കോടെ സ്കൂളിൽ ടോപ്പർ ആയപ്പോൾ ലക്ഷ്മി രാജ്ബഹാദൂർ ഗുപ്ത 92.80ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും 91.20ശതമാനം മാർക്കോടെ പൂജ ശിവപ്രസാദ് യാദവ് മൂന്നാം സ്ഥാനവും, ആൻഷിമനോജ്‌ ഗുപ്ത 91ശതമാനത്തോടെ നാലാം സ്ഥാനവും കരസ്തമാക്കി.

29 ഡസ്റ്റിൻഷനും 54 എ ഗ്രേഡും 16 ബി ഗ്രേഡും, 3 പാസ്സ് ഗ്രേഡും സ്കൂൾ നേടി.താനെയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ അഡ്വ രാജ്‌കുമാർ പ്രസിഡന്റ്‌, അഡ്വ ബാലൻ ചെയർമാൻ,ശ്രീകാന്ത് നായർ ജനറൽ സെക്രട്ടറി, എം പി വർഗീസ് ട്രഷറർ, സീനാ മനോജ്‌ ചെയർപേഴ്സൺ അഡ്വ പ്രേമാമേനോൻ സെക്രട്ടറി , അഡ്വ രവീന്ദ്രൻ നായർ വൈസ് പ്രസിഡന്റ്‌, കെ മുരളീധരൻ ജോയിൻ ട്രഷറർ, മണികണ്ഠൻ നായർ കമ്മിറ്റി അംഗം എന്നിവർ നേതൃത്വം നൽകുന്ന വിദ്യാനികേതൻ സ്കൂൾ 28വർഷം പൂർത്തിയാക്കി. ചെന്നൈ സ്വദേശിനി ശർമിള സ്റ്റീഫനാണ് സ്ഥാപനത്തിന്റെ പ്രധാന അധ്യാപിക.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം