ഗുരുവിനെ അറിയാൻ പഠന ക്ലാസ്

 
Mumbai

'ഗുരുവിനെ അറിയാൻ'; ശ്രീനാരായണ മന്ദിര സമിതിയുടെ നേതൃത്വത്തിൽ പഠന ക്ലാസ്

പ്രഭാഷണ മത്സരത്തിന്‍റെ ഫൈനല്‍ 15ന്

Mumbai Correspondent

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്‍റെയും സാംസ്‌കാരിക വിഭാഗത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ 'ഗുരുവിനെ അറിയാന്‍ ' എന്ന ചോദ്യോത്തര മത്സരവും പ്രഭാഷണ മത്സരവും നടത്തി.

ഇതോടെ സോണ്‍ തലത്തിലുള്ള മത്സരങ്ങള്‍ പൂര്‍ത്തിയായി.ചെമ്പൂര്‍ സോണിലെ യൂണിറ്റുകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മത്സരത്തില്‍ സെന്‍ട്രല്‍ മുംബൈ (കലീന) യൂണിറ്റ് ഒന്നാം സ്ഥാനവും ചെമ്പൂര്‍ യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

താനെ സോണില്‍ നിന്നുള്ള യൂണിറ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ചോദ്യോത്തര മത്സരത്തില്‍ കല്‍വ യൂണിറ്റ് ഒന്നാം സ്ഥാനം നേടി. ശ്രീനഗര്‍, വര്‍ത്തക് നഗര്‍ യൂണിറ്റുകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. പ്രഭാഷണ മത്സരത്തില്‍ കല്‍വ,വര്‍ത്തക് നഗര്‍ യൂണിറ്റുകള്‍ ഒന്നാം സ്ഥാനവും, ഭീവണ്ടി യൂണിറ്റ് രണ്ടാം സ്ഥാനവും നേടി. പ്രഭാഷണ മത്സരത്തിന്‍റെ ഫൈനല്‍ 15 ന് ശനിയാഴ്ചയും ചോദ്യോത്തര മത്സരത്തിന്‍റെ ഫൈനല്‍ 22 ന് ശനിയാഴ്ചയും സമിതിയുടെ ചെമ്പൂര്‍ കോംപ്‌ളക്‌സില്‍ നടത്തുമെന്ന് വനിതാ വിഭാഗം കേന്ദ്ര കമ്മറ്റി കണ്‍വീനര്‍ സുമ പ്രകാശും, സെക്രട്ടറി വിജയ രഘുനാഥും അറിയിച്ചു.

ചെങ്കോട്ട സ്ഫോടനം; ഡോ. ഉമർ നബി തുർക്കിയിൽ സന്ദർശനം നടത്തി, കൂടുതൽ വിവരങ്ങൾ പുറത്ത്

"ജമ്മു കശ്മീരിലെ മുസ്‌ലിംങ്ങളെല്ലാം തീവ്രവാദികളല്ല": ഒമർ അബ്‌ദുള്ള

പടക്ക നിർമാണശാലയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

"പത്രപ്രവർത്തകനായിട്ട് എത്ര കാലമായി"; പിഎം ശ്രീ ചർച്ച ചെയ്തോയെന്ന ചോദ്യത്തോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി

സംവിധായകൻ വി.എം. വിനു കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി