ഹൈക്കോടതിയുടെ വിലക്കിനെയും അവഗണിച്ച് നിരാഹാരസമരത്തിന് മനോജ് ജരാങ്കെ പാട്ടീല്‍
മുംബൈ: പിന്തിരിപ്പിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കിടയിലും വെള്ളിയാഴ്ച മുതല്‍ മുംബൈയില്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് മറാഠ സംവരണ നേതാവ് മനോജ് ജരാങ്കെ പാട്ടീല്‍.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്‍റെ ഓഫീസില്‍ നിന്നുള്ള ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി രാജേന്ദ്ര സാബ്ലെ പാട്ടീല്‍ ജല്‍ന ജില്ലയിലെ അന്തര്‍വാലി സാരഥി എന്ന ഗ്രാമത്തിലെത്തി ജരാങ്കെയെ കണ്ടെങ്കിലും അദ്ദേഹം പ്രക്ഷോഭത്തില്‍നിന്ന് പിന്മാറാന്‍ വിസമ്മതിച്ചു.
ഗണേശോത്സ കാലത്ത് സമരം നടത്തില്ലെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ജരാങ്കെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.കോടതിയില്‍ നിന്ന് വിലക്ക് ഉണ്ടെങ്കിലും അതിനെ നിയമപരമായി നേരിടുമെന്നാണ് ജരാങ്കെയുടെ അഭിഭാഷകന്‍റെ പ്രതികരണം.