വനിതാദിനാഘോഷത്തില്‍ മുഖ്യാതിഥിയായി മേയര്‍

 
Mumbai

താനെ മന്ദിരസമതി വനിതാദിനാഘോഷത്തില്‍ മുഖ്യാതിഥിയായി മേയര്‍

താര വര്‍മയുടെ നവരസം ശ്രദ്ധ പിടിച്ച് പറ്റി

Mumbai Correspondent

താനെ: ശ്രീനാരായണ മന്ദിരസമിതി താനെ യൂണിറ്റ് വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി. മന്ദിര സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ വിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ് ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ താനെ മേയര്‍ ശര്‍മിള പിംബ്ലാക്കര്‍ ഗായ്ക്ക്വാഡ് മുഖ്യാതിഥിയായിരുന്നു. കോര്‍പ്പറേറ്റര്‍ ഡോ. ദര്‍ശന യോഗേഷ് ജാന്‍കര്‍, മുന്‍ കോര്‍പ്പറേറ്റര്‍ സംഗീത പാട്ടില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. പരിപാടിയുടെ ഭാഗമായി യൂണിറ്റിലെ വനിതാ കൗണ്‍സിലര്‍മാരെയും മുതിര്‍ന്ന വനിതാ അംഗങ്ങളെയും ആദരിച്ചു. സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തെയും സേവനത്തെയും ആദരിക്കുന്ന രീതിയിലായിരുന്നു ഈ ചടങ്ങ്.

ഉച്ചഭക്ഷണത്തിന് ശേഷം സമിതിയിലെ വനിതാ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രശസ്ത കഥകളി കലാകാരി താര വര്‍മ്മയുടെ സാന്നിധ്യവും പരിപാടിക്ക് കൂടുതല്‍ നിറം നല്‍കി.

അവര്‍ അവതരിപ്പിച്ച 'നവരസം' പ്രേക്ഷകരുടെ കൈയടി നേടി.വനിത വിഭാഗം കണ്‍വീനര്‍ ജയശ്രീ ബാലന്‍ അധ്യക്ഷത വഹിച്ചു. ബിന്ദു ഷിജുകുമാര്‍ പരിപാടി ഏകോപിപ്പിച്ചു. പ്രമീള സുരേന്ദ്രന്‍, സാലി മണി, നോബി പ്രദീപ്, പ്രസീത ഉണ്ണികൃഷ്ണന്‍, പബിത ലാല്‍ രാജ് എന്നിവര്‍ അതിഥികളെ ആദരിച്ചു.

സമിതിയിലെ വനിതാ അംഗങ്ങള്‍ ചേര്‍ന്നാണ് ഉച്ചഭക്ഷണം ഒരുക്കിയത്. പരിപാടി നിയന്ത്രിച്ചതും വനിതകളാണ്.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്