Mumbai

മിരാ റോഡ് സംഘർഷം: ആക്ഷേപകരമായ പോസ്റ്റ് ഇട്ടതിന് 2 പേർ അറസ്റ്റിൽ

ഇത്തരം സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

Ardra Gopakumar

മുംബൈ: സോഷ്യൽ മീഡിയയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് ട്രോംബെയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ സന്ദേശം തെറ്റാണെന്ന് പിന്നീട് പൊലീസ് വെളിപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെക്കുറിച്ച് വിവരം ലഭിച്ചയുടൻ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ അനന്ത് ഷിൻഡെ അന്വേഷണം ഡിറ്റക്ഷൻ ടീമിന് കൈമാറിയിരുന്നു. തുടർന്ന് കേസ് അന്വേഷിക്കുന്ന ട്രോംബെ പൊലീസ് ഇർഫാൻ ഇബ്രാഹിം ഷെയ്ഖ് (30), വിജയ് പാണ്ഡുരംഗ് സാൻഡ്‌ഗെ (42) എന്നി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ വീഡിയോകളോ സന്ദേശങ്ങളോ പോസ്റ്റ് ചെയ്യരുതെന്ന് സോൺ 6 ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹേംരാജ് സിംഗ് രാജ്പുത് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിന് റെയിൽവേയുടെ പുതുവർഷ സമ്മാനം; 15 സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്

മുഖ്യമന്ത്രിക്കെതിരേ ദീപിക ദിനപത്രം; ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയെന്ന വാദം തെറ്റ്

തൃശൂരിൽ വാഹനാപകടം; ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ക്രൂര പീഡനം; ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റിൽ

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 7 വയസുകാരി ഉൾപ്പെടെ 4 പേർ മരിച്ചു