Narendra Modi File
Mumbai

പ്രധാനമന്ത്രി മോദി മഹാരാഷ്ട്രയിൽ; മുംബൈ, പാൽഘർ സന്ദർശിക്കും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ മുംബൈയിലും പാൽഘറിലും സന്ദർശനം നടത്തും. മുംബൈയിൽ, ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനെ (ജിഎഫ്എഫ്) പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പേയ്‌മെന്‍റ് കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫിൻടെക് കൺവർജൻസ് കൗൺസിൽ എന്നിവ സംയുക്തമായാണ് ജിഎഫ്എഫ് സംഘടിപ്പിക്കുന്നത്.

പിന്നീട് പാൽഘർ സന്ദർശിക്കുന്ന മോദി അവിടെ സിഡ്‌കോ ഗ്രൗണ്ടിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ശനിയാഴ്ച, ഓഗസ്റ്റ് 30-ന് മഹാരാഷ്ട്രയിലെ ജനങ്ങൾക്കിടയിൽ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു. മുംബൈയിലെയും പാൽഘറിലെയും പരിപാടികളിൽ ഞാൻ പങ്കെടുക്കും," പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. വധ്വാൻ തുറമുഖത്തിന്‍റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.പാൽഘർ ജില്ലയിലെ ദഹാനു പട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന വധ്വാൻ തുറമുഖം, ഇന്ത്യയിലെ ഏറ്റവും വലിയ ആഴത്തിലുള്ള തുറമുഖങ്ങളിൽ ഒന്നായിരിക്കും.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ