'മുഖ്യമന്ത്രി തീർഥ് ദർശൻ' പദ്ധതി 
Mumbai

മഹാരാഷ്ട്ര സർക്കാർ മുതിർന്ന പൗരന്മാർക്കായി സൗജന്യ തീർഥാടന പദ്ധതിയായ 'മുഖ്യമന്ത്രി തീർഥ് ദർശൻ' ആരംഭിക്കുന്നു

സാമൂഹ്യനീതി വകുപ്പാണ് ഇന്ത്യയൊട്ടാകെ 73 തീർത്ഥാടന കേന്ദ്രങ്ങളും മഹാരാഷ്ട്രയിലെ 66 തീർത്ഥാടന കേന്ദ്രങ്ങളും ഇതിനായി തെരഞ്ഞെടുത്തത്

മുംബൈ: മഹാരാഷ്ട്ര സർക്കാർ മുതിർന്ന പൗരന്മാർക്കായി സൗജന്യ തീർഥാടന പദ്ധതിയായ 'മുഖ്യമന്ത്രി തീർഥ് ദർശൻ'ഉടൻ തന്നെ നടപ്പിലാക്കിയെക്കും. പാവപ്പെട്ട മുതിർന്ന പൗരന്മാർക്കായി സർക്കാർ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സൗജന്യമായി സന്ദർശിക്കാൻ അനുവദിക്കുന്നതിനായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അടുത്തിടെ "മുഖ്യമന്ത്രി തീർത്ഥ ദർശൻ യോജന" നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാമൂഹ്യനീതി വകുപ്പാണ് ഇന്ത്യയൊട്ടാകെ 73 തീർത്ഥാടന കേന്ദ്രങ്ങളും മഹാരാഷ്ട്രയിലെ 66 തീർത്ഥാടന കേന്ദ്രങ്ങളും ഇതിനായി തെരഞ്ഞെടുത്തത്. രാജ്യത്തെയും സംസ്ഥാനത്തിലെയും മിക്കവാറും എല്ലാ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ സ്കീമിന് കീഴിൽ സംസ്ഥാനത്തെയും രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്, ഈ സ്കീമിന് കീഴിൽ യോഗ്യരായ ഒരാൾക്ക് നിയുക്ത തീർത്ഥാടന സ്ഥലങ്ങളിൽ പോകാൻ ഈ പദ്ധതിയുടെ ഒറ്റത്തവണ ആനുകൂല്യം ലഭിക്കും.ഇതിനായി അപേക്ഷിക്കുന്ന വ്യക്തി മഹാരാഷ്ട്രയിലെ താമസക്കാരനും അറുപത് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരനുമായിരിക്കണം.പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കണം.

രാജ്യത്തെ പ്രധാന തീർത്ഥാടനങ്ങൾ നടത്തി മനസ്സമാധാനവും ആത്മീയ തലവും കൈവരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ മതസ്ഥരായ മുതിർന്ന പൗരന്മാർക്കും മുഖ്യമന്ത്രിയുടെ തീർത്ഥ ദർശൻ യോജനയിലൂടെ ഇന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങൾ സൗജന്യമായി സന്ദർശിക്കാൻ അവസരം ലഭിക്കും. 75 വയസ്സിന് മുകളിലുള്ള അപേക്ഷകന് തന്റെ പങ്കാളിയെയോ സഹായിയെയോ കൂടെ കൊണ്ടുപോകാൻ അനുവദിക്കും. പദ്ധതി സംസ്ഥാനതലത്തിൽ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി സംസ്ഥാനതലത്തിൽ സാമൂഹികനീതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ 17 അംഗ കമ്മിറ്റി രൂപീകരിച്ചു.

പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

കേരളത്തിൽ ബിജെപി 2026ൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ

സ്‌കൂൾ കുട്ടികളെക്കൊണ്ട് അധ്യാപകർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു