ഗുണ്ടാസംഘ തലവനേയും 6 കൂട്ടാളികളേയും മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു 
Mumbai

ഗുണ്ടാസംഘ തലവനേയും 6 കൂട്ടാളികളേയും മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

റാവുവിനെതിരെ 41 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുപ്രസിദ്ധമായ ഛോട്ടാ രാജൻ സംഘത്തിലെ അംഗങ്ങളാണെന്നും ഇവർ പറയപ്പെടുന്നു

Namitha Mohanan

മുംബൈ: മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ആന്‍റി എക്‌സ്‌റ്റോർഷൻ സെൽ വ്യാഴാഴ്ച ഗുണ്ടാസംഘം ഡി.കെ. റാവുവിനെയും മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്തതു. റാവുവും മറ്റ് ആറ് പേരും ചേർന്ന് തന്‍റെ ഹോട്ടൽ തട്ടിയെടുക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ച് ഒരു ഹോട്ടൽ ഉടമയിൽ നിന്ന് ആന്‍റി എക്‌സ്‌റ്റോർഷൻ സെല്ലിന് പരാതി ലഭിച്ചിരുന്നു. 2.5 കോടി രൂപ ഹോട്ടലുടമ യിൽ നിന്നും പ്രതികൾ തട്ടിയെടുത്തതായാണ് ആരോപണം.

കൂടാതെ ഗുണ്ടാസംഘവും മറ്റ് പ്രതികളും തനിക്ക് വധഭീഷണി മുഴക്കിയതായും ഹോട്ടലുടമ അവകാശപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.

റാവുവിനെതിരെ 41 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുപ്രസിദ്ധമായ ഛോട്ടാ രാജൻ സംഘത്തിലെ അംഗങ്ങളാണെന്നും ഇവർ പറയപ്പെടുന്നു.സംഘം പരമാവധി നഗരത്തിൽ കൊള്ളയടിക്കൽ പദ്ധതി നടത്തിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.ഇയാൾ മുംബൈ ധാരാവിയിൽ താമസക്കാരനാണ്. റാവുവിനെതിരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളിൽ ആറെണ്ണം കൊലപാതകവും അഞ്ചെണ്ണം മോഷണവുമായി ബന്ധപ്പെട്ടതുമാണ്.

ദീപക്കിന്‍റെ ആത്മഹത‍്യ: പ്രതി ഷിംജിത മുൻകൂർ ജാമ‍്യം തേടി കോടതിയെ സമീപിച്ചു

നേതാക്കൾക്കും ദേവസ്വം ഉദ‍്യോഗസ്ഥർക്കും ഉപഹാരം നൽകി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്ത്

ഉർവശിയുടെ സഹോദരൻ കമൽറോയ് അന്തരിച്ചു

വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

മുട്ടക്കറിയുടെ പേരിൽ കലഹം; ഭർത്താവിന്‍റെ നാവ് കടിച്ചു മുറിച്ച് തുപ്പിയ യുവതി അറസ്റ്റിൽ