Mumbai

ശ്രീമാനെ അനുസ്മരിച്ച് മുംബൈ

ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡണ്ട് പി. രാധകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി

Renjith Krishna

മുംബൈ: ശ്രീമാൻ’എന്നറിയപ്പെടുന്ന കെ.എസ്. മേനോന്റെ എട്ടാം ചരമദിന അനുസ്മരണയോഗം ചെമ്പൂർ മാക്സിം ഹോട്ടലിൽ ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നു.

ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡണ്ട് പി. രാധകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ ചെമ്പൂർ മലയാളിസമാജം പ്രസിഡന്റ് കെ.വി. പ്രഭാകരൻ അധ്യക്ഷനായി. ബൈക്കുള മലയാളി സമാജം വൈസ് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.

ശിവപ്രസാദ് കെ. നായർ (സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര മുംബൈ സോണൽ ), എം. ബാലൻ (പി.എ.സി.സി.), സി.എച്ച്. ഗോപാൽ (ചെമ്പൂർ മലയാളി സമാജം), ശങ്കരൻ അടിയോടി (ചെമ്പൂർ മലയാളി സമാജം), മുരളീധരൻ (കോപ്പർഖൈർണെ), ലീല ഉണ്ണിത്താൻ ( ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ ), കെ. വേണുഗോപാൽ (ചെമ്പുർ) എന്നിവർ സംസാരിച്ചു.

സാമൂഹികപ്രവർത്തകൻ, സംഘടനാനേതാവ്, പത്രപ്രവർത്തകൻ, സാഹിത്യകാരൻ എന്നീ മേഖലകളിൽ പേരെടുത്ത ഇദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങളെ കുറിച്ച് ഓർമ്മകൾ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത നിരവധി പേർ ഓർമ്മകൾ പങ്ക് വെക്കുകയുണ്ടായി.

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി

സമീർ സക്‌സേന ദക്ഷിണ നാവികസേനാ മേധാവിയായി ചുമതലയേറ്റു