Mumbai

യാത്രാ ദുരിതം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുംബൈ മലയാളികൾ നിവേദനം സമർപ്പിച്ചു

ലോക്കൽ ട്രെയിൻ സൗകര്യമില്ലാത്തതുമൂലം മുതിർന്നവരും സ്ത്രീകളും കുട്ടികളും വളരെ കഷ്ടപ്പെട്ടാണ് കുർള, പൻവേൽ സ്റ്റേഷനുകളിലെത്തി

മുംബൈ:സെൻട്രൽ വെസ്റ്റേൺ മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരമായി വൽസാഡിൽ നിന്ന് കൊച്ചുവേളിയിലേക്ക് ട്രെയിൻ അനുവദിക്കുക, മുംബൈയിൽ നിന്ന് LTT യിലേക്ക് ട്രെയിൻ അനുവദിക്കുക, സമ്മർ വെക്കേഷൻ സ്പെഷ്യൽ ട്രെയിൻ അനുവദിക്കുക , ദുരന്തോ എക്സ്പ്രസ്സ് കൊച്ചുവേളി വരെ നീട്ടുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് മലയാളി സംഘനകൾ.

വൽസാഡ് മുതൽ ബാന്ദ്രാ വരെയുള്ള മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഫെയ്മ മഹാരാഷ്ട്ര വെസ്റ്റേൺ മുംബൈ മലയാളി റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷനും ഫെഡറേഷൻ ഓഫ് ഗുജാറാത്ത് മലയാളി അസോസ്സിയേഷനും ഫെയ്മ മഹാരാഷ്ട്രയും സംയുക്തമായി വെസ്റ്റേൺ റെയിൽവെ ജനറൽ മാനേജർ , ഡെപ്യൂട്ടി സി സി എം പ്രകാശ് പി ചന്ദ്രപാൽ , സെൻട്രൽ റെയിൽവെ ഡെപ്യൂട്ടി സി പി ഒ എം മനോജ്കുമാർ ഗോയൽ , സി ടി പി എം മുതലായവർക്ക് യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനായി വിവിധാവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി. സംഘടന നേതാക്കളായ അശോകൻ പി പി ( ജനറൽ സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര , ശിവപ്രസാദ് കെ നായർ ( സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര മുംബൈ സോണൽ ), ബോബി സുലക്ഷണ ( സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര വനിതാവേദി മുംബൈ സോണൽ ), മായാദേവി , സുബിത നമ്പ്യാർ ഫെയ്മ മഹാരാഷ്ട്ര വനിതാവേദി മുംബൈ കമ്മറ്റി അംഗങ്ങൾ ,കുഞ്ഞികൃഷ്ണൻ ( വൈസ് പ്രസിഡണ്ട് മീരാറോഡ് മലയാളിസമാജം ) കേശവമേനോൻ ( ഡോംബിവലി കേരള സമാജം പ്രതിനിധി )എന്നിവരുമായി നടത്തിയ ചർച്ചയിൽ നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്നും സ്പെഷൽ ട്രെയിൻ വിഷയത്തിൽ ഉടൻ തന്നെ ഉചിതമായി നടപടി എടുക്കുമെന്നും സെൻട്രൽ റെയിൽവേയും വെസ്റ്റേൺ റെയിൽവേയും അറിയിച്ചു.

മുംബൈയിലെ വെസ്റ്റേൺ മേഖലകളായ ദഹാനു റോഡ്, ബോയ്സർ , പാൽഘർ , വിരാർ മുതൽ ബാന്ദ്ര വരെയുള്ള നിരവധി മലയാളികൾ, കൊങ്കൺ വാസികൾ ,കർണ്ണാടകക്കാർ താമസിക്കുന്നുണ്ടെങ്കിലും ഇവർക്കെല്ലാം കേരളത്തിൽ പോകാൻ ഇന്നും ട്രെയിൻ സൗകര്യം അപര്യാപ്തമാണ്. വസായി വഴി ഗുജറാത്തിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പുകളുണ്ടെങ്കിലും അപര്യാപ്തമായ റിസർവേഷൻ ക്വോട്ട കാരണം ഭൂരിപക്ഷം പേരും നാട്ടിലേക്ക് പോകാൻ ആശ്രയിക്കുന്നത് കുർളാ ടെർമിനസ്, പനവേൽ മുതലായ റെയിൽവേ സ്റ്റേഷനുകളാണ്. നേരിട്ട് ലോക്കൽ ട്രെയിൻ സൗകര്യമില്ലാത്തതുമൂലം മുതിർന്നവരും സ്ത്രീകളും കുട്ടികളും വളരെ കഷ്ടപ്പെട്ടാണ് കുർള, പൻവേൽ സ്റ്റേഷനുകളിലെത്തി കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റുന്നത്.

പലപ്പോഴും ഞായറാഴ്ചകളിലും റെയിൽവേ മെഗാ ബ്ലോക്ക് മൂലമുണ്ടാകുന്ന അസൗകര്യങ്ങളിലും ടാക്സിയെ ആശ്രയിച്ചാണ് 3500 – 5000 രൂപ വരെ വാടക നൽകി ഓരോ കുടുംബങ്ങളും ഈ സ്റ്റേഷനുകളിൽ എത്തുന്നത്. നിരവധി വർഷങ്ങളായി വെസ്റ്റേൺ മേഖലയിൽ താമസിക്കുന്നവർക്ക് നാട്ടിലേക്ക് പോകുവാൻ നേരിട്ട് ട്രെയിൻ ലഭിക്കുവാൻ പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും ഇതുവരെ റെയിൽവേയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്നാവശ‍്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് കത്തയച്ചു

തിരുവനന്തപുരം എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ഉപകരണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു