Mumbai

മുംബൈയിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മലയാളിയുടെ ബന്ധുക്കളെ തേടുന്നു

ഓക്സിജൻ അളവും ബ്ളഡ് പ്രഷറും വളരെ കുറവാണെന്നും ഇടക്ക് ബോധം വരികയും പോവുകയും ചെയ്യുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു

മുംബൈ: മുംബൈയിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മലയാളിയുടെ ബന്ധുക്കളെ തേടുന്നു. ഗുരുതരാവസ്ഥയിൽ മുംബൈ കൂപ്പർ ആശുപത്രിയിൽ രണ്ടു മാസം മുമ്പ് പ്രവേശിപ്പിച്ച അനിൽ കുമാർ.

ചന്ദ്രഹാസൻ (52) എന്ന വ്യക്തിയുടെ ബന്ധുക്കളെ ഇതുവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. രണ്ടു മാസങ്ങൾക്ക് മുൻപാണ് അനിൽകുമാർ ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നാണ് വിവരം. ഓക്സിജൻ അളവും ബ്ളഡ് പ്രഷറും വളരെ കുറവാണെന്നും ഇടക്ക് ബോധം വരികയും പോവുകയും ചെയ്യുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

സാക്കിനാക്ക മലയാളിസമാജത്തിന് അടുത്ത പൈപ്പ്‌ലൈനിൽ എവിടെയോ ആണ് താമസിച്ചിരുന്നത് എന്നാണ് ബോധം വരുന്ന സമയത്തു അനിൽകുമാർ പറയുന്നതെന്നും അധികൃതർ പറഞ്ഞു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്