മുംബൈ-പുണെ അതിവേഗ പാത
മുംബൈ: മുംബൈ-പുണെ അതിവേഗപാത പത്തുവരിയാക്കാന്‍ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ആറുവരിപ്പാതയെ എട്ടുവരിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍, വാഹനങ്ങളുടെ എണ്ണം അനുദിനം കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് പത്തുവരിയാക്കുന്നത്.
8440 കോടി രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നതെന്നും വിശദമായ പദ്ധതി റിപ്പോര്‍ട്ട് അംഗീകാരത്തിനായി മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണെന്നും മഹാരാഷ്ട്ര റോഡ് ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എംഎസ്ആര്‍ഡിസി) വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനില്‍കുമാര്‍ ഗായക്വാഡ് പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ അതിവേഗ പാതകളില്‍ ഒന്നാണ് മുംബൈ-പുണെ എക്‌സ്പ്രസ് പാത.