ശബരിമല സ്വര്‍ണ ക്കൊള്ളയ്‌ക്കെതിരേ പ്രതിഷേധം
മുംബൈ: ശബരിമല സന്നിധാനത്തില്‍ വര്‍ഷങ്ങളായി നടന്നു വന്നതായി ആരോപിക്കപ്പെടുന്ന ആസൂത്രിതമായ സ്വര്‍ണക്കൊള്ളക്കെതിരേ ഡോംബിവ്ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ''അയ്യപ്പ ഭക്തജന പ്രതിഷേധ പ്രകടനം'' സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനത്തില്‍ ഹൈന്ദവ ആചാരങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരേ നടക്കുന്ന സംഘടിതമായ ആക്രമണങ്ങള്‍ക്കെതിരേയും ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
പ്രസിഡന്‍റ് കെ.വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ച സമാപന സമ്മേളനത്തില്‍ ബിനേഷ് നായര്‍, കൃഷ്ണകുമാര്‍ നമ്പൂതിരി, ട്രഷറര്‍ കെ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.